നന്ദനം കുവൈറ്റ് കുട്ടികളുടെ അരങ്ങേറ്റം സംഘടിപ്പിച്ചു
Tuesday, May 19, 2015 8:03 AM IST
കുവൈറ്റ്: കുവൈറ്റിലെ പ്രശസ്ത ശാസ്ത്രീയ നൃത്തവിദ്യാലയം നന്ദനം കുവൈറ്റ് മൈദാന്‍ ഹവല്ലിയിലുള്ള അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ കുട്ടികളുടെ ശാസ്ത്രീയ നൃത്ത അരങ്ങേറ്റം സംഘടിപ്പിച്ചു.

ഇന്ത്യന്‍ എംബസി സെക്രട്ടറി എ.കെ. ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ പ്രസസ്ത സിനിമാതാരം പ്രയാമണി വിശിഷ്ടാതിഥിയായി പങ്കെടുത്തു.

പ്രശസ്ത ഗായകരായ ബിജീഷ് കൃഷ്ണ, റെജു നാരായണന്‍ നയിച്ച പക്കമേളത്തില്‍ മൃദംഗം വിദ്വാന്‍ വേണുഗോപാല്‍ കുറുമശേരിയും വയലിന്‍ വിദഗ്ധന്‍ സുരേഷ് നമ്പൂതിരി എന്നിവരുടെ ശ്രവണസുന്ദരമായ സംഗീതത്തിനനുസൃതമായി കുട്ടികള്‍ നൃത്തംവച്ചപ്പോള്‍ കാതിനും കണ്ണിനും കുളിരേകുന്ന ഒരനുഭവമായി.

പക്കമേളത്തിന്റെ സഹായത്തോടുകൂടി അവതരിപ്പിച്ച അരങ്ങേറ്റത്തില്‍ 86ഓളം കുട്ടികള്‍ അരങ്ങത്ത് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ അരങ്ങേറ്റം നടത്തി.

നന്ദനം സ്ഥാപക ഡയറക്ടര്‍ നയന സന്തോഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരതീയ സംസ്കാരവും മൂല്യവും ഉയര്‍ത്തിപിടിക്കാനുള്ള നന്ദനത്തിന്റെ ശ്രമങ്ങളെ എ.കെ. ശ്രീവാസ്തവ അഭിനന്ദിച്ചു. സാംസ്കാരികത്തനിമ നിറഞ്ഞ നല്ലൊരു പരിപാടിയിലൂടെ കുവൈറ്റിലേക്കു വരാനായതില്‍ നര്‍ത്തകിയും സിനിമാതാരവുമായ പ്രിയാ മണി നന്ദനം കുവൈറ്റിനെ പ്രസംസിച്ചു. പക്കമേളം നയിച്ച ബിജീഷ് കൃഷ്ണ, വേണുഗോപാല്‍ കുറുമശേരി, ഓടക്കുഴല്‍ വിദഗ്ധന്‍ മുരളി നാരായണന്‍, ഇടക്ക കലാകാരന്‍ ചേര്‍ത്തല ശ്രീനാഥ്, നൃത്ത അധ്യാപികമാരായ കലാമണ്ഡലം ബിജുഷ, കലാമണ്ഡലം സൌമ്യ, കലാമണ്ഡലം സുവിദ്യ, നന്ദനം കുവൈറ്റിന്റെ അഭ്യുദയകാംക്ഷിയും സേവന സന്നദ്ധനുമായ ബാല സുബ്രഹ്മണ്യം, മേയ്ക്കപ്പ് ആര്‍ട്ടിസ്റുകളായ ജയന്‍ നാരായണന്‍, ഷാജി സെബാസ്റ്യന്‍, മാസ്റര്‍ സുരേഷ് എന്നിവര്‍ക്കും കാവ്യമാധവന്‍ ഉപഹാരം നല്‍കി.

നന്ദനം സ്ഥാപക ഡയറക്ടര്‍ ബിന്ദു പ്രസാദ്, നയന സന്തോഷ് എന്നിവര്‍ പ്രിയാമണിക്കു ഉപഹാരം നല്‍കി ആദരിച്ചു. സാംസ്കാരിക തനിമ നിറഞ്ഞ രീതിയില്‍ അരങ്ങേറ്റം സംഘടിപ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദനം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍