തമിഴ്നാട് സ്വദേശി റിയാദില്‍ ജീവനൊടുക്കി
Tuesday, May 19, 2015 5:14 AM IST
റിയാദ്: ബത്ഹയിലെ റെഡിമെയ്ഡ് ഷോപ്പില്‍ ജോലി ചെയ്യുന്ന കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, വെങ്കാഞ്ഞി സ്വദേശി എല്ലുവിളൈ വീട്ടില്‍ രാജു (43) കടയുടെ വെയര്‍ഹൌസില്‍ ജീവനൊടുക്കിയ നിലയില്‍ കണ്െടത്തി. തിങ്കളാഴ്ച രാവിലെ കടയില്‍ ജോലിക്കു വന്ന രാജു ചായ കുടിച്ച് നാട്ടിലേക്കു ഫോണ്‍ ചെയ്ത ശേഷം ഗോഡൌണില്‍നിന്നു സാധനങ്ങളെടുക്കാനുണ്െടന്നു പറഞ്ഞ് പോയതായിരുന്നു. കുറേ കഴിഞ്ഞും മടങ്ങി വരാത്തതിനാല്‍ കൂടെ ജോലി ചെയ്യുന്നവര്‍ ഗോഡൌണില്‍ അന്വേഷിച്ചു ചെന്നപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്െടത്തിയതായി കൂടെ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി ഹാറൂണ്‍ പറഞ്ഞു.

അസാരി-സരോജ ദമ്പതികളുടെ മകനാണു രാജു. വിജിലയാണ് ഭാര്യ. ശരത്, കാരുണ്യ എന്നിവര്‍ മക്കളാണ്. ഏഴ് വര്‍ഷമായി ബത്ഹയിലെ റെഡിമെയ്ഡ് ഷോപ്പില്‍ ജോലി ചെയ്ത് വരുന്നു. മൃതദേഹം നാട്ടിലയക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തകനായ തെന്നലി മൊയ്തീന്‍ കുട്ടി കൂടെയുണ്െടന്നു ഷോപ്പ് മാനേജര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍