വെക്കോയില്‍ വെടിവയ്പ്; ഒമ്പതു മരണം
Monday, May 18, 2015 6:35 AM IST
ടെക്സസ്: വെക്കോയിലെ ട്വിന്‍ പിക് റസ്ററന്റിനു മുമ്പില്‍ നടന്ന വെടിവയ്പില്‍ ഒന്‍പതു പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

മേയ് 17ന് (ഞായര്‍) ഉച്ചകഴിഞ്ഞാണു സംഭവം. മൂന്നു ബൈക്ക് ഗാംഗുകള്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കം ഒടുവില്‍ തെരുവുയുദ്ധത്തിലും വെടിവയ്പിലും കലാശിക്കുകയായിരുന്നു. പരസ്പരം ഗുണ്ടാസംഘങ്ങള്‍ വെടിവച്ചുവെന്നും പോലീസ് ഇവര്‍ക്കുനേരെ തിരിച്ചും വെടിവച്ചുവെന്നും പറയപ്പെടുന്നു. വെടിവയ്പില്‍ റസ്ററന്റ് ജീവനക്കാര്‍ക്കോ പോലീസിനോ സംഭവത്തില്‍ പരിക്കില്ലെന്നും സംഭവത്തില്‍ മൂന്നില്‍ കൂടുതല്‍ ഗുണ്ടാസംഘങ്ങള്‍ പങ്കെടുത്തിട്ടുണ്െടന്നും പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവര്‍ എല്ലാവരും ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണെന്ന് വ്യക്തമല്ലെന്നും നിരപരാധികള്‍ ഉള്‍പ്പെട്ടിട്ടുണ്േടാ എന്ന് പറയാകില്ലെന്നും വെക്കോ പോലീസ് സൂപ്രണ്ട് അറിയിച്ചു. സമീപ പ്രദേശങ്ങള്‍ പോലീസ് വളഞ്ഞിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ നിരീക്ഷണം നടത്തുന്നതിനായി ഹെലികോപ്റ്ററുകള്‍ റോന്തു ചുറ്റുന്നുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍