ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ എംഎസ് ഫൈസല്‍ഖാന്‍ സംസാരിക്കുന്നു
Monday, May 18, 2015 6:33 AM IST
ന്യൂയോര്‍ക്ക്: നിംസ് മെഡിസിറ്റിയുടെ എംഡിയും നൂറുല്‍ ഇസ് ലാം സര്‍വകലാശാലയുടെ പ്രോ-ചാന്‍സലറുമായ എംഎസ് ഫൈസല്‍ ഖാനും സംഘവും ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെത്തുന്നു.

ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് മേയ് 18 മുതല്‍ 22 വരെ നടക്കുന്ന സസ്റെയ്നബിള്‍ എനര്‍ജി ഫോര്‍ ഓള്‍ ഫോറം എന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ നിംസ് മെഡിസിറ്റിയും നൂറുല്‍ ഇസ്ലാം സര്‍വകലാശാലയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഹൈബ്രീഡ് റിന്യൂവബിള്‍ പദ്ധതിയെക്കുറിച്ച് ഫൈസല്‍ ഖാനും സംഘവും വിശദീകരണം നല്‍കും.

മേയ് 18ന് രാവിലെ 11നു നടക്കുന്ന പാനല്‍ ഡിസ്കഷനില്‍ ഫൈസല്‍ ഖാന്‍ തങ്ങളുടെ കണ്ടുപിടിത്തത്തെക്കുറിച്ചു വിശദീകരിക്കും. ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധിസംഘം ഈ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു പഠനം നടത്തിയതിനുശേഷമാണു സമ്മേളനത്തില്‍ പങ്കെടുത്ത് സംരംഭത്തെക്കുറിച്ച് വിശദീകരിക്കാന്‍ ക്ഷണം ലഭിക്കുന്നത്.

ഫൈസല്‍ഖാനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബവും, നീരജ് രാമചന്ദ്രന്‍ (പ്രോജക്ട് ഡയറക്ടര്‍, മിത്രാ സംയോഗ എനര്‍ജി), ഡോ. സലിം ഷബീക്ക്, ഭാര്യ ശബ്ന, ശിവകുമാര്‍ (നിംസ് മെഡിസിറ്റി അഡ്മിനിസ്ട്രേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍), ഡോ. ജുബമലയ് (ഫോര്‍മര്‍ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ യുഎന്‍ സെക്രട്ടറി ജനറല്‍) എന്നിവരും അനുഗമിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസഫ് സ്റീഫന്‍