അയനം ഓപ്പണ്‍ ഫോറം പരിപാടി ജൂണ്‍ അഞ്ചിന്
Monday, May 18, 2015 6:33 AM IST
കുവൈറ്റ്: അക്രമങ്ങള്‍ക്ക് ഇരകളാകുന്ന നിഷ്കളങ്ക ബാല്യങ്ങള്‍ക്കായുള്ള യുഎന്‍ അന്തര്‍ദേശീയ ദിനത്തോടനുബന്ധിച്ചു അയനം ഓപ്പണ്‍ ഫോറം കുവൈറ്റ് 'ഇന്നസെന്‍സ് ഈസ് ഹോപ് (കിിീരലിരല ശ വീുല)' എന്ന പേരില്‍ ജൂണ്‍ അഞ്ചിന് (വെള്ളി) വൈകുന്നേരം ആറിന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ പരിപാടി സംഘടിപ്പിക്കുന്നു.

ഷീഷ ക്രിയേഷന്‍സിന്റെ ബാനറില്‍ റഫീഖ് ഷെരീഫ് സംവിധാനം ചെയ്ത് കുവൈറ്റിലെ കുട്ടികള്‍ അഭിനയിച്ച 'ലെറ്റേഴ്സ് ഫ്രം പാരഡൈസ്' എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും ആസ്വാദനവും പരിപാടിയുടെ മുഖ്യാകര്‍ഷണമാണ്.

യുദ്ധവിരുദ്ധ പ്രമേയങ്ങളുമായി ബന്ധപ്പെടുത്തി, സിനിമയെ ആസ്പദമാക്കി ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വെലലവെമരൃലമശീിേ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ പരിപാടിയോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുകയും ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും. ഷോര്‍ട്ട് ഫിലിമില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കളെ ചടങ്ങില്‍ അനുമോദിക്കും. കുട്ടികള്‍ അവതരിപ്പിക്കുന്ന ഇന്‍സ്ട്രമെന്റ് മ്യൂസിക്, സിനിമാസ്വാദനം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് അയനം ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 5521 4681, 99325117.