ജോര്‍ജ് ജേക്കബ് നിര്യാതനായി
Monday, May 18, 2015 5:32 AM IST
ഡാളസ്: മേയ് 13നു ഡാളസില്‍ നിര്യാതനായ ജോര്‍ജ് ജേക്കബി(70)ന്റെ സംസ്കാരം പരേതന്റെ ഇടവകയായ കരോള്‍ട്ടണ്‍ സെന്റ് മേരിസ് ഓര്‍ത്തഡോക്്സ് ചര്‍ച്ച് ഓഫ് ഇന്ത്യയിലെ ശുശ്രൂഷകള്‍ക്കു ശേഷം 16-നു ഉച്ചയ്ക്ക് പന്ത്രണ്ടിനു കൊപ്പേല്‍ റോളിംഗ് ഓക്സ് സെമിത്തേരിയില്‍ നടത്തി.

1979 അമേരിക്കയില്‍ എത്തിയ ഇദ്ദേഹവും കുടുംബവും 1980 മുതല്‍ ഡാളസില്‍ താമസമാക്കിയിരുന്നു. ഡാളസിലെ പ്രമുഖ കമ്പനിയായ മേരി കേ കോസ്മെറ്റിക്സില്‍ സീനിയര്‍ സയന്റിസ്റ്റ് ആയി 33 വര്‍ഷത്തെ സേവനത്തിനു ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

പരേതന്റെ പിതാവ്: പി.ജി. ജേക്കബ്, മാതാവ്: പരേതയായ ശോശാമ്മ ജേക്കബ്. ഭാര്യ അച്ചാമ്മ ജേക്കബ്, മക്കള്‍ ജേക്കബ് ജോര്‍ജ്, റിയാ കുര്യാക്കോസ്. മരുമക്കള്‍ ഡിയാഡ്ര ജോര്‍ജ്, എമില്‍ കുര്യാക്കോസ്. കൊച്ചുമക്കള്‍: ജിരണ്‍, മിഖേയ് ലാ, ലൂക്കാസ്. സഹോദരിമാര്‍: ഏലിസബേത്ത് ജേക്കബ്, റേച്ചല്‍ ചെറിയാന്‍.