റിയാദ്: മതസൌഹാര്‍ദ്ദത്തിനും ജനാധിപത്യത്തിനും പേരുകേട്ട ഇന്ത്യാ രാജ്യം ഇന്നു നേരിടുന്ന യഥാര്‍ഥ വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ പറഞ്ഞു.
ബിജെപി സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ് വെല്ലുവിളികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്മ ഇന്ത്യയില്‍ ശക്തിപ്പേടേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കേളി കലാസാംസ്കാരിക വേദിയുടെ എട്ടാമതു കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബേബി ജോണ്‍.
കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു വള്ളികുന്നം അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍, സമ്മേളന പ്രതിനിധിളെ കൂടാതെ കേളി മുഖ്യ രക്ഷാധികാരി കെ.ആര്. ഉണ്ണികൃഷ്ണന്, രക്ഷാധികാര സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, കുടൂംബവേദി ഭാരവാഹികള്‍, സൌഹാര്‍ദ്ദ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായെത്തിയ ഇടതുപക്ഷ സഹയാത്രികരും കേളിയുടെ അഭ്യുദയകാംക്ഷികളുമായ എന്‍ആര്‍കെ ഫോറം ചെയര്മാന് ബാലചന്ദ്രന്, സൂരജ് വില്ലാസ് എംഡി സൂരജ് പാണയില്‍ എന്നിവരെ സമ്മേളനം ആദരിച്ചു. സൌഹാര്ദ പ്രതിനിധികളായെത്തിയ ദമാം നവോദയ രക്ഷാധികാരി സമിതി അംഗം പ്രേമരാജ്, ജിദ്ദ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, പ്രത്യേക ക്ഷിണിതാക്കളായ ബാലചന്ദ്രന്, സൂരജ് പാണയില്‍, കേളി രക്ഷാധികാരി സമിതി അംഗം ദസ്തഗീര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം സതീഷ്കുമാര്‍ താത്കാലിക അധ്യക്ഷനെ ക്ഷണിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തില്‍ രക്ഷാധികാരി സമിതി അംഗം കെ.പി.എം. സാദിഖ് രക്തസാക്ഷിപ്രമേയവും സെക്രട്ടേറിയറ്റ് അംഗം ദയാനന്ദന് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളന നടത്തിപ്പിനായി രജിസ്ട്രേഷന്, മിനിറ്റ്സ്, പ്രമേയം എന്നീ സബ്കമ്മിറ്റികളേയും സമ്മേളം തെരഞ്ഞെടുത്തു. സംഘാടക സമിതി കണ്‍വീനറും കേളി വൈസ് പ്രസിഡന്റുമായ ഷൌക്കത്ത് നിലമ്പൂര്‍ സ്വാഗതം ആശംസിച്ചു. മുഹമ്മദ്കുഞ്ഞ്, കുഞ്ഞിരാമന്, ദയാനന്ദന് (പ്രസീഡിയം), റഷീദ് മേലേതില്‍, ഗീവര്‍ഗീസ്, സജീവന്, ഷമീര്‍ കുന്നുമ്മല്‍, ഷൌക്കത്ത് (സ്റിയറിംഗ് കമ്മിറ്റി) എന്നിവര്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
സമ്മേളനത്തിന്റെ രണ്ടാം ദിവസം സെക്രട്ടറി റഷീദ് മേലേതില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഗീവര്‍ഗീസ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. സമൂഹത്തെയാകെ ബാധിക്കുന്ന ഗൌരവമിേയ ആനുകാലികവിഷയങ്ങളില്‍ പത്തോളം പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പ്രവാസികളെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങളില്‍ വരും ദിവസങ്ങളില്‍ ഏറ്റെടുത്തു നടപ്പിലാക്കേണ്ട കര്‍മപദ്ധതികള്‍ക്കും സമ്മേളനം രൂപം നല്കി. രക്ഷാധികാരി സമിതി അംഗം ബി.പി. രാജീവന് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുഹമ്മദ്കുഞ്ഞു വള്ളികുന്നം (പ്രസിഡന്റ്), സതീഷ് കുമാര്‍ (വൈസ് പ്രസിഡന്റ്), റഷീദ് മേലേതില്‍ (സെക്രട്ടറി), ഷമീര്‍ കുന്നുമ്മല്‍, ഷൌക്കത്ത് നിലമ്പൂര്‍ (ജോ. സെക്രട്ടറിമാര്‍), ഗീവര്‍ഗീസ് (ട്രഷറര്‍), ദയാനന്ദന് (ജോ. ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 24 അംഗ കേന്ദ്ര കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ഏഴു പേരെ കേന്ദ്ര കമ്മിറ്റിയില്‍ പിന്നീട് ഉള്‍പ്പെടുത്താനും സമ്മേളനം അനുവാദം നല്കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി റഷീദ് മേലേതില്‍ സമ്മേളനത്തിനു നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍