'ഖുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനത്തിന്റെ ആഴം പഠനവിധേയമാക്കണം'
Sunday, May 17, 2015 6:38 AM IST
കുവൈറ്റ്: നൂറു കണക്കിനു ഭാഷകളിലുള്ള കോടിക്കണക്കിനു പുസ്തകങ്ങളില്‍ നിന്നു വിശുദ്ധ ഖുര്‍ആന്‍ എന്ന ദൈവിക ഗ്രന്ഥത്തെ വ്യതിരിക്തമാക്കുന്നത് അതിലെ അമാനുഷികമായ ദൃഷ്ടാന്തങ്ങളാണെന്നു പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവും പണ്ഡിതനും എഴുത്തുകാരനും ചിന്തകനും ശബാബ് എഡിറ്ററുമായ ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനി പറഞ്ഞു.

'ശാസ്ത്ര യുഗത്തിലും ഖുര്‍ആന്‍ എന്തുകൊണ്ട് വിസ്മയം തീര്‍ക്കുന്നു' എന്ന വിഷയത്തില്‍ മസ്ജിദുള്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദഅ്വ വിംഗ് സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമോ ചരിത്ര ശേഖരണമോ അല്ല. ശാസ്ത്രം ഇന്നു കണ്െടത്തിക്കൊണ്ടിരിക്കുന്ന സകലതിലേക്കുമുള്ള സൂചന ഖുര്‍ആനില്‍ കാണാം. അടയാളം, ദൃഷ്ടാന്തം, മാതൃക, മുന്നറിയിപ്പ്, വിളബരം, മാര്‍ഗരേഖ, അധികാരപ്പെടുത്തുക എന്നിങ്ങനെ വിവിധങ്ങളായ ആശയങ്ങളിലേക്കു വിരല്‍ചൂണ്ടുന്ന സൈന്‍സ് (ടശഴി) എന്ന വാക്കാണ് ഖുര്‍ആന്‍.

ഇസ്ലാം നല്‍കുന്നത് ലളിതവും പക്വതയും ചേര്‍ന്ന കാര്യമാണെന്നും ഇഹപര വിജയത്തിനു വിശ്വാസത്തിലൂന്നിയ ജീവിതം ക്രമപ്പെടുത്തുകയും സമൂഹത്തോടും സഹജീവികളോടും കുടുംബത്തോടും സമാധാന അന്തരീക്ഷം നല്‍കാന്‍ ഓരോ വിശ്വാസിയുടെയും കടമയാണെന്നും സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സൌത്ത് കരോളിന (യുഎസ്എ) യിലെ ക്രിസ്ത്യന്‍ ദൌത്യപ്രചാരകനും യുവ സേവകനുമായ യുശാ ഇവന്‍സ് വിശദീകരിച്ചു.

സംഗമം ജാമിഅഃ ഫഹദ് അല്‍ അഹ്മദിലെ ഷെയ്ഖ് ആദില്‍ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഐഐസി കേന്ദ്ര പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ചെറിയമുണ്ടം അബ്ദുള്‍ ഹമീദ് മദനിക്കുള്ള ഉപഹാരം ഷെയ്ഖ് ആദില്‍ അബ്ദുറഹിമാന്‍ നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, സി.കെ. അബ്ദുള്‍ ലത്തീഫ്, സയിദ് അബ്ദുറഹ്മാന്‍, എന്‍.കെ റഹീം എന്നിവര്‍ സംസാരിച്ചു. ഷെയ്ഖ് അബ്ദുള്‍ അസീസ് അദ്ദുജൈജ് (ഐപിസി), ഐഐസി ചെയര്‍മാന്‍ എം.ടി. മുഹമ്മദ്, വി.എ. മൊയ്തുണ്ണി പ്രസീഡിയം നിയന്ത്രിച്ചു. അസ്ഹര്‍ അബ്ദുള്‍ അസീസ് ഖിറാഅത്ത് നടത്തി. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍