അല്‍ മുല്ല എക്സ്ചേഞ്ച് ആര്‍ട്ട് ഫെസ്റ് അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ മേയ് 29ന്
Sunday, May 17, 2015 6:37 AM IST
കുവൈറ്റ്: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ അല്‍ മുല്ല എക്സ്ചേഞ്ചിന്റെ പങ്കാളിത്തത്തോടെ കുവൈറ്റ് മലയാളികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന കലാ സാഹിത്യ മത്സരങ്ങള്‍ മേയ് 22, 29 തീയതികളിലായി അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും.

ആര്‍ട്ട് ഫെസ്റിന്റെ പ്രചാരണത്തിനായി തയാര്‍ ചെയ്ത ഫ്ളയെര്‍ കെകെഎംഎ സിഎഫ്ഒ മുഹമ്മദ് അലി മാത്രയ്ക്കു നല്‍കി അല്‍ മുല്ല എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ സൈമണ്‍ പുറത്തിറക്കി.

ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബി.എം. ഇഖ്ബാല്‍, വൈസ് പ്രസിഡന്റ് എസ്.എം. ബഷീര്‍, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഒ.പി. ഷറഫുദ്ദീന്‍, ജോയിന്റ് കണ്‍വീനര്‍ പി.പി. ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. എഴു സ്റേജുകളിലായാണ് മത്സരം സംഘടിപ്പിക്കുക. മുതിര്‍ന്നവര്‍ക്കായി മാപ്പിളപ്പാട്ട്, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ മനപ്പാഠം, മലയാളം പ്രസംഗം, ഇംഗ്ളീഷ് പ്രസംഗം, ഉറുദു കവിത, ഇന്‍സ്റന്റ് സ്പീച്ച്, സംഘ ഗാനം, ദഫ് മുട്ട്, കോല്‍ക്കളി, ഒപ്പന, ചിത്രീകരണം, ക്വിസ്, പ്രബന്ധ രചന, കഥ രചന, വാര്‍ത്താ രചന, കവിത രചന, അഞ്ചു വയസു മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്കായി ഗാനം, കഥ പറയല്‍, ഓര്‍മ പരിശോധന, ഇംഗ്ളീഷ്, മലയാളം പ്രസംഗം, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ മനപ്പാഠം, കൈയെഴുത്ത് എന്നിവയാണ്.

കുട്ടികളുടെ മത്സരം അഞ്ചു മുതല്‍ എട്ടു വയസുവരെ സബ് ജൂണിയര്‍, എട്ടു മുതല്‍ 12 വയസുവരെ ജൂണിയര്‍ 12 മുതല്‍ 16 വയസുവരെ സീനിയര്‍ എന്നിങ്ങനെയാണു മത്സരം നടക്കുക.

മേയ് 21നു രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. മൂന്നു സോണുകളിലായി നടക്കുന്ന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും കൂടുതല്‍ പോയിന്റു നേടുന്ന സോണിനു ട്രോഫിയും സമ്മാനിക്കും.

ഹംസ പയ്യന്നൂര്‍ ചെയര്‍മാനും ഒ.പി. ഷറഫുദ്ദീന്‍ ജനറല്‍ കണ്‍വീനര്‍, പി.പി. ഫൈസല്‍ ജോയിന്റ് കണ്‍വീനര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സോണുകളിലായി പ്രത്യേകം കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍