അബുദാബിയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു മൂന്നു മലയാളികള്‍ മരിച്ചു
Sunday, May 17, 2015 6:36 AM IST
അബുദാബി: അബുദാബിയില്‍ മലബാറില്‍നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ ഇരുപതോളം പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ മുഹമ്മദ് മൌലവി, ബസ് ഡ്രൈവര്‍ ലത്തീഫ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം 6.30നായിരുന്നു അപകടം. സൌദി അറേബ്യയിലെ മദീനയില്‍നിന്ന് അറുപതോളം തീര്‍ഥാടകരുമായി ദുബായിയിലേക്കുന്ന വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡിവൈഡറിലിടിച്ചതിനെത്തുടര്‍ന്നു ടയര്‍ പൊട്ടിത്തെറിച്ച് പലപ്രാവശ്യം കരണംമറിയുകയായിരുന്നു. പത്തോളം കുട്ടികളടങ്ങുന്ന തീര്‍ഥാടകസംഘം ദുബായിയിലെ കരാമയില്‍നിന്നു മേയ് ആറിനാണു തിരിച്ചത്. പരിക്കേറ്റവരെ അബുദാബിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള