കെഎംസിസി മെഗാ ഇവന്റ ഖുര്‍ആന്‍ പാരായണ മത്സരം നടത്തി
Sunday, May 17, 2015 6:32 AM IST
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന മെഗാ ഇവന്റ് സീസണ്‍ മൂന്നിന്റെ ഭാഗമായി ഖുര്‍ആന്‍ പാരായണ മത്സരം നടത്തി.

ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായിരുന്നു മത്സരം. സബ് കമ്മിറ്റി ചെയര്‍മാന്‍ റസാഖ് വളക്കൈ അധ്യക്ഷത വഹിച്ചു. വി.കെ മുഹമ്മദ് മത്സര പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ഐ. അബ്ദുള്‍ ജലാല്‍, അബൂബക്കര്‍ ഫൈസി, ഷരീഫ് സാഗര്‍, കുന്നുമ്മല്‍ കോയ തുടങ്ങിയവര്‍ സംസാരിച്ചു.

സബ് ജൂണിയര്‍ വിഭാഗത്തില്‍ ഫായിസ് ഷംസുദ്ദീന്‍ ബിന്‍ ഹുസൈന്‍ ഒന്നാം സ്ഥാനവും മുഹമ്മദ് ജാഫര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂണിയര്‍ വിഭാഗത്തില്‍ സയ്ദ് അജ്മല്‍ ഒന്നും സയ്ദ് മുഹമ്മദ് അലി രണ്ടും സ്ഥാനങ്ങള്‍ നേടി. സീനിയല്‍ വിഭാഗത്തില്‍ ആസിഫ് ബുഖാരി ഒന്നാം സ്ഥാനവും മുസമ്മില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മെഗാ ഇവന്റ് സമാപന ദിവസം നല്‍കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിജയികളെ പഴയകാല കെഎംസിസി നേതാക്കളായ മാനു കൈപ്പുറം, താന്നിക്കല്‍ മുഹമ്മദ് എന്നിവര്‍ ആശംസിച്ചു. എം. മൊയ്തീന്‍ കോയ, യു.പി. മുസ്തഫ, റഷീദ് മണ്ണാര്‍ക്കാട്, ഷരീഫ് കൈപ്പുറം, സിറാജ് മാസ്റര്‍, ബഷീര്‍ താമരശേരി, ജാഫര്‍ സാദിഖ് പുത്തൂര്‍ മഠം, ഹനീഫ മൂര്‍ക്കനാട്, റഹ്മത്ത് അരീക്കോട്, മുഹമ്മദ് പുത്തലത്ത്, അഷ്റഫ് ഓമാനൂര്‍, മുജീബ് ഇരുമ്പുഴി, അബ്ദുസലാം തൃക്കരിപ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷാഫി ദാരിമി, ഫസല്‍, ഷറഫുദ്ദീന്‍ ബാഖവി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

സബ് കമ്മിറ്റി കണ്‍വീനര്‍ ഹബീബ് പട്ടാമ്പി സ്വാഗതവും അഷ്റഫ് മൌലവി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍