വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്നിക്ക് ജൂണ്‍ 27ന്
Saturday, May 16, 2015 7:22 AM IST
ന്യൂറൊഷേല്‍: വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്നിക്ക് ജൂണ്‍ 27ന് (ശനി) ന്യൂറോഷലിലെ ഗ്ളെന്‍ അയലന്‍ഡ് പാര്‍ക്കില്‍ നടക്കും. രാവിലെ 10 നു ലഘുഭക്ഷണത്തോടുകൂടി ആരംഭിക്കുന്ന പിക്നിക്ക് വൈകുന്നേരം അഞ്ചു വരെ തുടരും.

പിക്നിക്ക് ആസ്വാദ്യകരമാക്കുവാന്‍ വിവിധ പ്രായത്തിലുള്ളവര്‍ക്കായി നടത്തുന്ന ഗെയിമുകള്‍ക്കും കായിക മത്സരങ്ങള്‍ക്കുമൊപ്പം നിരവധി കൌതുകകരമായ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ എക്സിക്യൂട്ടീവിന്റെ ചുമതലയില്‍ നടക്കുന്ന പിക്നിക്കിലേക്ക് ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി കുടുംബാംഗങ്ങളേയും അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു. കെ.ജെ. ഗ്രിഗറി, എ.വി. വര്‍ഗീസ്, ജോണ്‍ തോമസ്, ലിജോ ജോണ്‍, സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ പിക്നിക്ക് കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു.

അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ ഓഗസ്റ് 29ന് ഗ്രീന്‍ബര്‍ഗ് ഹൈസ്കൂളില്‍ വിവിധ കലാ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.

പിക്നിക്കിന്റെ വിജയത്തിനായി എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം