ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രം പഠന ക്യാമ്പ്; അപേക്ഷ ക്ഷണിച്ചു
Saturday, May 16, 2015 7:21 AM IST
ബ്രാംപ്ടണ്‍: ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രം എല്ലാവര്‍ഷവും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍കായി നടത്തി വരാറുള്ള പഠന ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

രണ്ടു മാസക്കാലം കണക്ക്,സയന്‍സ് എന്നീ വിഷയങ്ങളില്‍ നടത്തിവരാറുള്ള ക്ളാസില്‍ ഓരോ വിഭാഗത്തിലും ചുരുങ്ങിയത് ആറു കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കി വരുന്നത്.

ഡോ. എസ്. സുന്ദര രാജന്‍ നേതൃത്വം നല്‍കി വരുന്ന ക്ളാസുകള്‍ ജൂലൈ നാലു മുതല്‍ ഓഗസ്റ് 30 വരെ ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷനായി ഓരോ വിഷയത്തിനും 50 ഡോളര്‍ നിശ്ചയിച്ചിട്ടുണ്ട്. തുക ക്ഷേത്ര നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ഡോ. സുന്ദരാജ് അറിയിച്ചു.

ഗ്രേഡ് 10,1112, യൂണിവേഴ്സിറ്റി പ്രെപ് തലങ്ങളില്‍ നടത്തപ്പെടുന്ന ക്യാമ്പില്‍ രജിസ്റര്‍ ചെയ്യുന്നതിനു ജൂണ്‍ 30 നു മുന്‍പായി ഡോ. സുന്ദര രാജന്‍ 9056159178 എന്ന നമ്പറിലോ, ഴശൃശബൌിറമൃ@്യമവീീ.രീാ എന്ന ഇമെയിലിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള