ഒക്ലഹോമ സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ കൊണ്ടാടി
Thursday, May 14, 2015 8:11 AM IST
ബെഥനി (ഒക്ലഹോമ): സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് 8, 9, 10 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിച്ചു.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.30 നു സന്ധ്യാ പ്രാര്‍ഥനക്കുശേഷം പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ ഫാ. വര്‍ഗീസ് പോളിന്റെ വചന പ്രഭാഷണം നടന്നു.

ഞായര്‍ രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനക്ക് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദൊ മോര്‍ തീത്തോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. വര്‍ഗീസ് പോള്‍, വികാരി ഫാ. പ്രദോഷ് മാത്യു എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു നടന്ന റാസയിലും നേര്‍ച്ചവിളമ്പിലും ധാരാളം വിശ്വാസികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം