സിദ്ദിഖ് ലാല്‍ സ്പീക്കിംഗ് ഡിട്രോയ്റ്റില്‍ മേയ് 15ന്
Thursday, May 14, 2015 5:44 AM IST
ഡിട്രോയ്റ്റ്: സ്റേജ് ഷോകളുടെ കുലപതികള്‍ സിദ്ദിഖ് ലാല്‍ നയിക്കുന്ന മെഗാ ഷോ മേയ് 15നു(വെള്ളി) വൈകുന്നേരം ഏഴിനു വാറണ്‍ ഫിറ്റ്സ്ജിറാള്‍ഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

നാല്‍പ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഷോയുടെ ടിക്കറ്റ് വില്‍പ്പന വന്‍വിജയമായി തുടരുന്നു. ഷോയുടെ ടിക്കറ്റുകള്‍ വാങ്ങിയവര്‍ക്കു സെക്യൂരിറ്റി പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷോണ്‍ കര്‍ത്തനാല്‍ 248 934 3509, സാംജി കോശി 248 854 0232, തോമസ് ജോര്‍ജ് (ചാച്ചി) - 215 840 5530, ബിനു കാവില്‍ 586 604 9147, കുര്യന്‍ വര്‍ഗീസ് 586 381 3949.

റിപ്പോര്‍ട്ട്: അലന്‍ ജോണ്‍