ഡാളസ് മാര്‍ത്തോമ ചര്‍ച്ചില്‍ പുതിയ വികാരിമാര്‍ക്കു സ്വീകരണം നല്‍കി
Thursday, May 14, 2015 5:41 AM IST
ഫാര്‍മേഴ്സ് ബ്രാഞ്ച്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവക വികാരിമാരായി ചുമതലയേറ്റ പട്ടക്കാര്‍ക്ക് ഇടവക ജനങ്ങള്‍ സ്വീകരണം നല്‍കി.

ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക വൈസ് പ്രസിഡന്റ് ബാബു സി. മാത്യു അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ സഭ ഫിനാന്‍സ് മാനേജരായി തിരുവല്ലായില്‍ എട്ടു വര്‍ഷം സേവനം അനുഷ്ഠിച്ച റവ. സജി പി.സിയാണ് പുതിയ ഇടവക വികാരി. മുംബൈ ഭദ്രാസന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന റവ. മാത്യു ശാമുവലാണ് അസി. വികാരി.

ഇരുവരെയും ഇടവക സെക്രട്ടറി ഡെന്നീസ് കുര്യന്‍ പരിചയപ്പെടുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍