കല കുവൈറ്റ് ബാലബലാമേള: ഭവന്‍സിനു ഓവറോള്‍ കിരീടം
Thursday, May 14, 2015 5:40 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ വാസനകള്‍ പ്രോത്സാഹിപ്പിക്കാനായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സംഘടിപ്പിച്ച ബാലകലാമേള 2015 ല്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂള്‍ 63 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി. അറുപതു പോയിന്റ് നേടിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍, അമ്മാന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

16 പോയിന്റു നേടി അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥി വിനായക വര്‍മ മേളയിലെ കലാ പ്രതിഭാ പട്ടത്തിനു അര്‍ഹനായി. 14 പോയിന്റോടെ അമ്മാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലെ അന്ന എലിസബത്ത് രാജു കലാ തിലകവുമായി തെരഞ്ഞെടുക്കപ്പെട്ടു.

ഉപന്യാസ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിച്ചു. വിജയികളുടെ പേരു വിവരങ്ങള്‍ ംംം.സമഹമസൌംമശ.രീാ എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മറ്റു മത്സര വിജയികളുടെ പേരുകള്‍ മത്സര വേദിയില്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കല കുവൈറ്റിന്റെ മെഗാ സാംസ്കാരിക മേളയായ 'അക്ഷരം 2015' ല്‍ മേയ് 22നു സമ്മാനിക്കും.

വിശദാംശങ്ങള്‍ക്ക്: 97262978 94041755.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍