കുവൈറ്റില്‍ വയനാട് പ്രവാസി അസോസിയേഷന്‍ യാഥാര്‍ഥ്യമായി
Wednesday, May 13, 2015 6:44 AM IST
കുവൈറ്റ്: കുവൈറ്റിലെ ഭൂരിപക്ഷം വയനാട്ടുകാരും ഒരുമിച്ചുചേര്‍ന്ന് കുവൈറ്റ് വയനാട് അസോസിയേഷന്‍ രൂപവത്കരിച്ചു.

മേയ് എട്ടിനു വൈകുന്നേരം 5.30നു നടന്ന യോഗത്തിലാണു പുതിയ അസോസിയേഷന്റെ രൂപവത്കരണം നടന്നത്.

പുതിയ ഭാരവാഹികളായി അയൂബ്, ബാബുജി ബത്തേരി (രക്ഷാധികാരികള്‍), റോയ് മാത്യു ബത്തേരി (പ്രസിഡന്റ്), അക്ബര്‍ വയനാട് (വര്‍ക്കിംഗ് പ്രസിഡന്റ്), അലക്സ്മാനന്തവാടി, മിനികൃഷ്ണ (വൈസ് പ്രസിഡന്റുമാര്‍), റെജി കാക്കവയല്‍ (ജനറല്‍ സെക്രട്ടറി), രതീഷ് പുല്‍പള്ളി, ജലീല്‍ വെള്ളമുണ്ട (ജോ. സെക്രട്ടറി), ബ്ളെസണ്‍ചുള്ളിയോട്, മാണി ചാക്കോനടവയല്‍ (ജോ. സെക്രട്ടറി) എബി വടുവഞ്ചാല്‍ (ട്രഷറര്‍) എന്നിവരെയും ഓഡിറ്ററായി ജോമോന്‍ പുല്‍പള്ളിയെയും യോഗം തെരഞ്ഞെടുത്തു .

കുവൈറ്റ് വയനാട് അസോസിയേഷന്‍ പ്രവാസികളായ വയനാട്ടുകാരുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഒരുമിച്ചുനിന്നുകൊണ്ട് ഒരു കുടുംബം പോലെ പ്രവര്‍ത്തിക്കുമെന്നു ബാബുജി ബത്തേരി ആഹ്വാനം ചെയ്തു.

വയനാട്ടുകാരായ ഏതൊരു പ്രവാസിക്കും ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ മുന്‍പന്തിയില്‍ താനുണ്ടാകുമെന്ന് അയൂബ് ഉറപ്പുനല്‍കി.

പ്രവാസികളായ വയനാട്ടുകാരുടെ ഏക ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടയ്ക്കാനുള്ള തീരുമാനത്തിനെതിരേ യോഗം പ്രമേയം പാസാക്കി.

റെംസി വയനാട് നയിച്ച ശ്രുതിലയ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ചടങ്ങിന്റെ ഭാഗമായി നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍