പിഎസ്എ മെംബേഴ്സ് മീറ്റ് സംഘടിപ്പിച്ചു
Wednesday, May 13, 2015 6:41 AM IST
റിയാദ്: ബത്ഹയിലെയും പരിസരങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ പ്രവാസി സ്റാഫ് അസോസിയേഷന്‍ (പിഎസ്എ) അംഗങ്ങളുടെ മീറ്റ് സംഘടിപ്പിച്ചു.

അംഗങ്ങള്‍ക്കുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ കാരുണ്യസ്പര്‍ശം പദ്ധതി കൂടുതല്‍ വിപുലീകരിക്കാനും അംഗങ്ങള്‍ക്കു കൌണ്‍സലിംഗ് ക്ളാസുകള്‍ നടത്താനും തീരുമാനിച്ചു.

മുഖ്യ രക്ഷാധികാരി മാനു കെ. സക്കീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. മികച്ച മെംബറായി ലത്തീഫ് മമ്പാടിനെ തെരഞ്ഞെടുത്തു. നംഷീര്‍ കുഞ്ഞുമോന്‍, രാഗേഷ് ചേറൂര്‍, ദുല്‍ഹദ്ദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ചടങ്ങില്‍ ഫൈസല്‍ കുഞ്ഞാണി സ്വാഗതവും പി.സി അഷ്റഫ് നന്ദിയും പറഞ്ഞു. തുടര്‍ന്നു അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍