ഷിഫാ അല്‍ ജസീറയില്‍ നഴ്സസ് ഡേ ആഘോഷിച്ചു
Wednesday, May 13, 2015 5:39 AM IST
റിയാദ്: ഷിഫാ അല്‍ ജസീറ പോളിക്ളിനിക്കില്‍ നഴ്സസ് ഡേ ആഘോഷിച്ചു. ഹെഡ് നഴ്സ് മിനി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ക്ളിനിക്ക് എക്സിക്യൂട്ടീവ് മാനേജര്‍ അക്ബര്‍ വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഷിഫാ അല്‍ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.ടി റബീഉള്ളയുടെ സന്ദേശം പേര്‍സണല്‍ മാനേജര്‍ കെ.ടി. മൊയ്തു വായിച്ചു.

ഡോ. രാജശേഖര്‍ നഴ്സസ് ഡേ സന്ദേശം നല്‍കി. സിസ്റര്‍മാരായ സുധാമണി, ഓമന, ഷുജാ, ബിന്ദു, ദീപ്തി, സനൂഷ, മാനിലിന്‍, ഏലിയാമ്മ, ജെസി, നേരി, ഷൈനി, റിഷാ, സാലി എന്നിവര്‍ സംബന്ധിച്ചു.  അസിസ്റന്റ് ഹെഡ് സിസ്റര്‍ റെജി സെബാസ്റ്യന്‍ സ്വാഗതം പറഞ്ഞു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍