പള്ളിക്കല്‍ പഞ്ചായത്ത് കെഎംസിസി രൂപവത്കരിച്ചു
Wednesday, May 13, 2015 5:38 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസിയുടെ മിഷന്‍ 118-ന്റെ ഭാഗമായും ജിദ്ദയില്‍ ചേര്‍ന്ന വള്ളിക്കുന്ന് മണ്ഡലം കോ-ഓര്‍ഡിനേഷന്റെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായും വള്ളിക്കുന്ന് കെഎംസിസി യൂണിറ്റിന് കീഴില്‍ പള്ളിക്കല്‍ പഞ്ചായത്ത് കെഎംസിസി രൂപവത്കരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ടി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ ഉദ്ഘാടനം ചെയ്തു. ഹമീദ് വാണിമേല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഷൌക്കത്ത് കടമ്പോട്ട് മിഷന്‍ 118 നെക്കുറിച്ചും മണ്ഡലം ജന. സെക്രട്ടറി ഫൈസല്‍ ചേളാരി നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു.

മണ്ഡലം പ്രസിഡണ്ട് സയ്യിദ് മുസമ്മില്‍ തങ്ങള്‍ ഭാരവാഹി പ്രഖ്യാപനം നടത്തി. ജില്ലാ സെക്രട്ടറി സാജിദ് മൂന്നിയൂര്‍, വൈ. പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു പെരിഞ്ചീരി, മണ്ഡലം ട്രഷറര്‍ സിറാജ് തേഞ്ഞിപ്പലം, വൈ. പ്രസിഡന്റ് വാഹിദ് കൊടക്കാട്, അമീര്‍ പുളിയംപറമ്പ്, നൌഷാദ് പള്ളിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശിഹാബ്. ശി, എ.പി. അസീസ്, അന്‍ഫാസ്. പി. ഷാഫി എന്നിവര്‍ പങ്കെടുത്തു. മന്‍സൂര്‍ ചേളാരി ഖിറാഅത്ത് നടത്തി. ശബിറലി പള്ളിക്കല്‍ സ്വാഗതവും ജലീല്‍ കെ.ടി. കടൂര്‍ നന്ദിയു പറഞ്ഞു.

ഭാരവാഹികളായി അബ്ദുല്‍ ഗഫൂര്‍ എ.ടി പള്ളിക്കല്‍ (പ്രസിഡണ്ട്), അമീര്‍ പുളിയംപറമ്പ് അസീസ് ആലപ്പടിക്കല്‍, നസറുദ്ദീന്‍. ഇ (വൈ. പ്രസിഡന്റുമാര്‍), കെ.എം നൌഷാദ് പള്ളിക്കല്‍ (ജന. സെക്രട്ടറി), സഹീര്‍. സി ആലിപ്പറമ്പ്, മുസ്തഫ കണിയാടത്ത്, മുഹമ്മദ് ശാഫി (സെക്രട്ടറിമാര്‍), ജലീല്‍ കെ.ടി കടൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍