ഫാ. ജോസ് തറയ്ക്കലിനു സ്വീകരണം നല്‍കി
Wednesday, May 13, 2015 5:37 AM IST
ന്യൂയോര്‍ക്ക്: ഫൊറാനാ വികാരിയായി നിയമിച്ച സെന്റ് സ്റീഫന്‍സ് ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് തറയ്ക്കലിനു വെസ്റ്ചെസ്റര്‍ ബ്രോങ്ക്സ് സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ഇടവകാംഗങ്ങള്‍ സ്വീകരണം നല്‍കി.

വെസ്റ് ചെസ്റര്‍ ബ്രോങ്ക്സ് സെന്റ് ജോസഫ് ക്നാനായ മിഷനെ പ്രതിനിധീകരിച്ച് തോമസ് പാലിച്ചെരില്‍ ഉപഹാരം സമര്‍പ്പിച്ചു.

ഫാ. ജോസ് തറയ്ക്കലിന്റെ അക്ഷീണ പരിശ്രമത്താല്‍ ന്യൂയോര്‍ക്കില്‍ സ്വന്തമായൊരു ദേവാലയം പൂര്‍ത്തിയാക്കുവാനും, ആ ദേവാലയം ഫൊറാനാ ദേവാലയമായി ഉയര്‍ത്തുവാനും കഴിഞ്ഞതില്‍ ഇടവകാംഗങ്ങള്‍ അഭിനന്ദനം ചൊരിഞ്ഞു. ക്ഷമയും സ്നേഹവും സഹകരണവും ഉണ്െടങ്കില്‍ ഭാവിയില്‍ ക്നാനായക്കാര്‍ക്ക് സ്വന്തമയൊരു രൂപത തന്നെ ലഭിക്കുമെന്ന് ഫാ.ജോസ് തറയ്ക്കല്‍ സൂചിപ്പിച്ചു.

റിപ്പോര്‍ട്ട്: സണ്ണി ജോര്‍ജ്