ഷിക്കാഗോ സെന്റ് ജോര്‍ജ് പള്ളി പെരുന്നാള്‍ മേയ് 16,17 തീയതികളില്‍
Wednesday, May 13, 2015 5:36 AM IST
ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മേയ് 16, 17 (ശനി, ഞായര്‍) തീയതികളില്‍ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഏബ്രഹാം മോര്‍ സേവേറിയോസിന്റെ മുഖ്യകാര്‍മികത്വത്തിലും ഗീവര്‍ഗീസ് കോര്‍എപ്പിസ്കോപ്പ തെക്കേക്കര, ലിജു പോള്‍ അച്ചന്‍ എന്നീ വൈദീകരുടെ സഹകാര്‍മികത്വത്തിലും, ഷിക്കാഗോയിലെ സഹോദരീ ഇടവകകളിലെ വൈദീകരുടേയും വിശ്വാസികളുടേയും സഹകരണത്താലും നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നു.

മേയ് പത്താം തീയതി വിശുദ്ധ കുര്‍ബാനാനന്തരം കൊടിയേറ്റത്തോടുകൂടി പെരുന്നാളിനു തുടക്കംകുറിക്കും.

മേയ് 16-നു (ശനിയാഴ്ച) വൈകുന്നേരം 6.30-നു സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം എന്നിവയുണ്ടായിരിക്കും. 17ന് (ഞായറാഴ്ച) ഒമ്പതിനു പ്രഭാത പ്രാര്‍ഥനയും പത്തിനു ഏബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും ഉണ്ടായിരിക്കും. 11.45-നു റാസ, 12.15നു ലേലം, 12.30നു നേര്‍ച്ച വിളമ്പ്, സ്നേഹവിരുന്ന്, ചെണ്ടമേളം എന്നീരീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.15നു കൊടിയിറക്കത്തോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ പര്യവസാനിക്കും.

ഈവര്‍ഷം പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് മാണി ഡാനിയേലും, മാത്യു പി. ജോര്‍ജും അവരുടെ കുടുംബാംഗങ്ങളുമാണ്.

ഇടവക വികാരി ഗീവര്‍ഗീസ് കോര്‍എപ്പിസ്കോപ്പ തെക്കേക്കര, ലിജു പോള്‍ അച്ചന്‍, വൈസ് പ്രസിഡന്റ് രാജന്‍ തോമസ്, സെക്രട്ടറി റെജിമോന്‍ ജേക്കബ്, ട്രഷറര്‍ മാമ്മന്‍ കുരുവിള എന്നിവരും മറ്റു കമ്മിറ്റിയംഗങ്ങളും പെരുന്നാള്‍ ആഘോഷ ചടങ്ങുകള്‍ നിയന്ത്രിക്കും.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും വികാരി തെക്കേക്കര ഗീവര്‍ഗീസ് കോര്‍എപ്പിസ്കോപ്പ സ്വാഗതം ചെയ്യുന്നു. സെക്രട്ടറി റെജിമോന്‍ ജോക്കബ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം