ക്യൂന്‍സ് സെന്റ് സ്റീഫന്‍സ് ദേവാലയത്തില്‍ തിരുനാള്‍
Wednesday, May 13, 2015 5:36 AM IST
ന്യൂയോര്‍ക്ക്: ക്യൂന്‍സ് സെന്റ് സ്റീഫന്‍സ് ക്നാനായ ഫൊറോന മിഷനില്‍ വിശുദ്ധ എസ്ഥപാനോസിന്റെ തിരുനാള്‍ മേയ് 15, 16, 17 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ഹൃദ്യമായി ക്യൂന്‍സിലെ ക്നാനായ സെന്റ് സ്റീഫന്‍സ് ഫൊറോന ദേവാലയത്തിലേക്കു ക്ഷണിക്കുന്നു.

മേയ് 15നു (വെള്ളിയാഴ്ച) വൈകുന്നേരം 7.30നു തിരുനാള്‍ കൊടികയറും. മേയ് 16നു ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ആഘോഷമായ കുര്‍ബാനയും കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും, അതിനുശേഷം സെന്റ് സ്റീഫന്‍സ് ചര്‍ച്ചിലെ കലാകാരന്‍മാരുടെ കലാസന്ധ്യയും സ്നേഹവിരുന്നും.

മേയ് 16(ഞായറാഴ്ച) 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ തിരുനാള്‍സന്ദേശം നല്‍കുന്നത് ഫാ. ജോണി ചെങ്ങാലന്‍ ആയിരിക്കും. ചെണ്ടമേളത്തോടെയുള്ള ആഘോഷമായ പ്രദക്ഷിണം.. പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തിനുശേഷം തിരുനാള്‍ ദിവസം കല്ലു തൂവാലയും എടുക്കാന്‍ സൌകര്യം ഉണ്ടായിരിക്കും. ഏഴു പ്രസുദന്തിമാര്‍കൂടി നടത്തുന്ന തിരുനാളിനു മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് തറയ്ക്കല്‍, ട്രസ്റിമാരായ മാത്യൂ വട്ടക്കുളം, ജയിംസ് നികര്‍ത്തില്‍, എബ്രഹാം നെടുംതൊട്ടി എന്നിവര്‍ നേതൃത്വം നല്‍കുന്നു. തിരുനാളില്‍ കാര്‍ണിവല്‍ വാദ്യമേളം, ഗാനമേള തുടങ്ങിയവയും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്കു ഫാ. ജോസ് തറക്കല്‍ 847 322 9503.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം