വെസ്കോസ മലയാളി അസോസിയേഷന്‍ ധനസഹായം നല്‍കി
Tuesday, May 12, 2015 7:31 AM IST
ദമാം: പ്രമുഖ മലയാളി കൂട്ടായ്മയായ വെസ്കോസ മലയാളി അസോസിയേഷന്‍ ധനസഹായം നല്‍കി.

പലതരം രോഗങ്ങളാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ ജില്ലയിലെ കായംകുളം കണ്ണമ്പള്ളിഭാഗം അന്‍സര്‍ മന്‍സിലില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ റഹിയാനത്തിനുള്ള ചികിത്സാ സഹായം കഴിഞ്ഞ ദിവസം കൂടിയ എക്സിക്യൂട്ടീവില്‍ കൈമാറി.

അസോസിയേഷന്‍ അംഗം രാജു നന്ദൈവനത്തില്‍ നിന്നും റഹിയാനത്തിനുവേണ്ടി യാസ്സര്‍ അറാഫത്ത് തുക ഏറ്റു വാങ്ങി. ചടങ്ങില്‍ പ്രസിഡന്റ് സുരേഷ്, സെക്രട്ടറി ശ്യാംകുമാര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ സാലിഹ്, ദാസ്ദേവ്, രാജു, സദര്‍ സുലൈമാന്‍ സന്തോഷ്, അസീസ്, അസീം പേരാണിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം