കെ.എസ്. രാജന്‍ സൌഹൃദ പുരസ്കാരം ടീച്ചിംഗ് ഏക്സലന്‍സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Tuesday, May 12, 2015 7:18 AM IST
റിയാദ്: പയ്യന്നൂര്‍ സൌഹൃദ വേദി സംഘടിപ്പിക്കുന്ന നാലാമത് കെ.എസ്. രാജന്‍ സൌഹൃദ പുരസ്കാരത്തിനു അപേക്ഷ ക്ഷണിച്ചു. അധ്യാപകവൃത്തിയില്‍ നിസ്വാര്‍ഥ സേവനം കാഴ്ചവയ്ക്കുകയും വിദ്യാര്‍ഥികളുടെ പഠന വിഷയങ്ങളില്‍ മാത്രമല്ല, അവരുട സാമൂഹിക, സാംസ്കാരിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്ത ഒരു ഇന്ത്യന്‍ അധ്യാപികയ്ക്കോ അധ്യാപകനോ ആയിരിക്കും അവാര്‍ഡ്.

വിദ്യാലയത്തിലൂടെ സമൂഹനന്മ ആധാരമാക്കി പാഠ്യവിഷയങ്ങളെ സാഹചര്യങ്ങളുമായി കോര്‍ത്തിണക്കിയ അധ്യാപനശൈലിക്കാണ് അംഗീകാരം ലഭിക്കുക.

വിശദ വിവരങ്ങള്‍ക്ക്: നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം: നിങ്ങളുടെ അഭിപ്രായം അറ്റാച്ച് ചെയ്തിരിക്കുന്ന ഫോം വഴി ു്സൃെമംമൃറ2015@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക. ഫോം ലഭിക്കേണ്ട അവസാന തീയതി മേയ് 20 ആണ്.