എന്‍.ജെ. മാത്യൂസ് നിര്യാതനായി
Tuesday, May 12, 2015 2:27 AM IST
ന്യൂയോര്‍ക്ക്: റിട്ട. എയര്‍ ഇന്ത്യാ മാനേജര്‍ നീലംപിലാലില്‍ എന്‍.ജെ. മാത്യൂസ് (82) നിര്യാതനായ വിവരം ന്യൂയോര്‍ക്കില്‍ നിന്ന് കുരിയാക്കോസ് തരിയന്‍ അറിയിച്ചു. സംസ്ക്കാരം മെയ് 13-നു ബുധനാഴ്ച രാവിലെ പത്തിനു മദാപ്പാറ (അയിരൂര്‍) സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തും.

മുന്‍ വൈദീക ട്രസ്റി തെങ്ങുംതോട്ടത്തില്‍ ടി.എസ്. ഏബ്രഹാം കോര്‍ എപ്പിസ്ക്കോപ്പായുടെ മകള്‍ പരേതയായ ആനിയാണ് ഭാര്യ. മക്കള്‍: പരേതനായ മോഹന്‍, റൂബി (ന്യൂയോര്‍ക്ക്), നിര്‍മ്മല (മുംബൈ). മരുമക്കള്‍: വിജിത, രാജന്‍ (ന്യൂയോര്‍ക്ക്), ജോഷ്വാ (മുംബൈ). വിവരങ്ങള്‍ക്ക്: രാജന്‍ (914) 751 5737.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ