അമ്മക്കൊരു നന്മ സ്നേഹനിധി കൈമാറി
Monday, May 11, 2015 6:47 AM IST
റിയാദ്: അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ചു മേയ് 10 ന് വോയ്സ് ഓഫ് കേരള 1152 എഎം സംഘടിപ്പിച്ച അമ്മക്കൊരു നന്മ പരിപാടി റിയാദിലും അരങ്ങേറി.

അഞ്ച് ജിസിസി രാജ്യങ്ങളില്‍ നിന്നും കണ്െടത്തിയ നിര്‍ധരരായ അഞ്ചു സഹോദരിമാര്‍ക്കായി വോയ്സ് കേരള സമ്മാനിക്കുന്ന ഈ സ്നേഹനിധി റിയാദില്‍ തനിമ വേദിയുടെ സഹകരണത്തോടെയാണ് വോയ്സ് ഓഫ് കേരള സംഘടിപ്പിച്ചത്. തനിമ വനിതാ വിഭാഗം കണ്െടത്തിയ പ്രവാസത്തിന്റെ ഏറെ ദുരിതങ്ങള്‍ താണ്ടിയ ഒരു സഹോദരിക്കായി ഈ സ്നേഹനിധി സമ്മാനിക്കുമെന്നും ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്ന സഹോദരിമാര്‍ക്കും അമ്മമാര്‍ക്കുമായി ഈ സ്നേഹനിധി സമര്‍പ്പിക്കുന്നതായും തനിമ വനിതാവേദി പ്രവര്‍ത്തകര്‍ അറിയിച്ചു.

അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വോയ്സ് ഓഫ് കേരള - സൌദി അറേബ്യയുടെ പ്രതിനിധികളായ ഷഫീഖ് കിനാലൂര്‍, ഫസല്‍ അല്‍ റയാന്‍, തുടങ്ങിയവര്‍ സ്നേഹനിധി, തനിമ വനിതാവേദി പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചു. ഉബൈദ് എടവണ്ണ, തനിമ സാംസ്കാരിക വേദി പ്രസിഡന്റ് അസ്ഹര്‍ പുള്ളിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫ്ളക്സി ഇലക്ട്രോണിക്സ് ആന്‍ഡ് ഹോം അപ്ളയന്‍സസിന്റെ സഹരണത്തോടെയാണ് വോയ്സ് ഓഫ് കേരള 1152 എ എം ഈ സമ്മാന പദ്ധതി ഒരുക്കിയത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍