ഇന്ത്യന്‍ ഐടി പ്രഫഷണലിന്റെ മൃതദേഹം കണ്െടത്തി
Monday, May 11, 2015 6:40 AM IST
ഗാല്‍വസ്റന്‍ (ഹൂസ്റണ്‍): ബ്രസോഡ് റന്ദിക്കു മുകളിലുള്ള പാലത്തില്‍ അപകടത്തില്‍പ്പെട്ട വാഹനത്തിലെ യാത്രക്കാരെ സഹായിക്കുന്നതിനിടയില്‍ മറ്റൊരു വാഹനം ഇടിച്ചു നദിയിലേക്കു വീണ ഇന്ത്യന്‍ ഐടി പ്രഫഷണല്‍ പുണിറ്റ് നെഹ്റ (43) യുടെ മൃതദേഹം മേയ് ഒമ്പതിന് (ശനി) സംഭവസ്ഥലത്തുനിന്നും 60 മൈല്‍ അകലെനിന്നും കണ്െടടുത്തതായി ഫോര്‍ട്ടബെന്റ് കൌണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചു.

നെഹ്റയെ ഇടിച്ചു തെറിപ്പിച്ച വാഹനത്തിന്റെ ഡ്രൈവറേയും പോലീസ് പിടികൂടിയിട്ടുണ്ട്.

സംഭവസ്ഥലത്തുനിന്നും ഏതാനും കിലോ മീറ്റര്‍ ദൂരെ താമസിച്ചിരുന്ന നെഹ്റ രാത്രി കുട്ടികള്‍ക്കു ഭക്ഷണം വാങ്ങുന്നതിനു പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു അപകടത്തില്‍പ്പെട്ട വാഹനം ശ്രദ്ധയില്‍പ്പെട്ടതും സഹായിക്കാനായി ഒരുമ്പെട്ടതും.

ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബത്തിന്റെ ആശ്രയമായിരുന്നു മരിച്ച നെഹ്റ.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍