ഷിക്കാഗോ സെന്റ് മേരീസില്‍ ജന്മദിന-വിവാഹവാര്‍ഷികം ആഘോഷിക്കുന്നവരെ ആശിര്‍വദിച്ചു
Monday, May 11, 2015 6:40 AM IST
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ മേയ് മാസം ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു. മേയ് മൂന്നിനു രാവിലെ 10ന് വിശുദ്ധ കുര്‍ബാനക്കുശേഷം ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ അനുമോദിക്കുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. ചടങ്ങുകള്‍ക്ക് അള്‍ത്താര ശുശ്രൂഷകള്‍, സിസ്റേഴ്സ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍