ചികിത്സാ ധനസഹായം നല്‍കി
Monday, May 11, 2015 2:46 AM IST
റിയാദ്: വണ്ടൂര്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ (വാവ) ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന പോരൂര്‍ കോട്ടക്കുന്ന് സ്വദേശികളായ അലവി, ആയിഷ എന്നിവരുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കി. റിയാദില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് അനീഷ് ബാബു ധനസഹായം ജീവകാരുണ്യ കണ്‍വീനര്‍ സഫീറലി തലാപ്പിലിന് കൈമാറി.

അനീഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹസൈന്‍ പൊറ്റമ്മല്‍, റഹ്മത്തുള്ള കള്ളിയില്‍, യൂസഫലി തൊടികപ്പുലം, അസൈനാര്‍ പി.പി, അബ്ദുല്‍ ജബ്ബാര്‍ ടി.പി, അഡ്വ. മുഹമ്മദ് ശരീഫ്, കബീര്‍ കെ.ടി, പി.എം.എ ജലീല്‍, നസഉര്‍ പി.കെ, ശശീന്ദ്രന്‍ പകിടേരി, സക്കീര്‍ ഇ.കെ, സൂരജ് യു, സജില്‍ പി.പി, അനീഷ് ബാബു കെ.കെ, അസ്കര്‍ എ.കെ, സഗീറലി ഇ.പി, ബഷീര്‍ ശാന്തി, സവാദ് വണ്ടൂര്‍, സാബു സിദ്ദീഖ്, ലത്തീഫ് തലാപ്പില്‍, നാസര്‍ ചോലക്കല്‍ എന്നിവര്‍ പങ്കെടുത്തു. സദറുദ്ദീന്‍ ചാത്തോലി സ്വാഗതവും സഫീര്‍ തലാപ്പില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍