അല്‍ആലിയ സ്കൂള്‍ കാബിനറ്റ് തെരഞ്ഞെടുപ്പ്
Monday, May 11, 2015 2:45 AM IST
റിയാദ്: അല്‍ആലിയ സ്കൂളിലെ സ്കൂള്‍ കാബിനറ്റ് തെരഞ്ഞെടുപ്പ് നടന്നു. സ്കൂള്‍ ഹെഡ് ഗേള്‍, അസിസ്റ്റന്റ് ഹെഡ് ഗേള്‍, കലാകായിക പ്രതിനിധികള്‍ എന്ന് സ്ഥാനങ്ങളിലേക്ക് നാലു വീതം സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. രണ്ടാഴ്ചയോളം നീണ്ടുനിന്ന പരസ്യപ്രചാരണങ്ങള്‍ക്കുശേഷമാണ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിന് ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജീന സജി നേതൃത്വം നല്‍കി. ശോഭ അനില്‍, രശ്മി വിനോദ്, മെര്‍ലിന്‍ അലക്സ് എന്നിവര്‍ റിട്ടേണിങ് ഓഫീസര്‍മാരായിരുന്നു. ഉച്ചക്കുശേഷം ഫലപ്രഖ്യാപനം നടന്നു. ഉമാമ സദാഫ് ഹെഡ് ഗേളായി തെരഞ്ഞെടുക്കപ്പെട്ടു. നയന്‍ താര പ്രദീപ് (അസി. ഹെഡ് ഗേള്‍), സഹല (സ്പോര്‍ട്സ് ക്യാപ്റ്റന്‍), ഹിബ ബഷീര്‍ (കള്‍ച്ചറല്‍ ക്യാപ്റ്റന്‍) എന്നിവരാണ് ജയിച്ച മറ്റുള്ളവര്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍