കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ സമ്മര്‍ ഡ്രീംസ്
Monday, May 11, 2015 2:41 AM IST
വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ മദേഴ്സ് ഡേയോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്താറുള്ള സമ്മര്‍ ഡ്രീംസ് മെയ് രണ്ടാം വാരത്തില്‍ അരങ്ങേറുന്നു.

ഒരു കാര്‍ണിവലിന്റെ പശ്ചാത്തലത്തില്‍ ഇരുനൂറില്‍പ്പരം പ്രതിഭകള്‍ പങ്കെടുക്കുന്ന സമ്മര്‍ ഡ്രീസ് മെയ് 16-നു ശനിയാഴ്ച വൈകുന്നേരം അഞ്ചിനു മേരീലാന്റിലെ ബെല്‍ട്സ് വില്ലിലുള്ള ഹൈ പോയിന്റ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്നതാണ്.

സമ്മര്‍ ഡ്രീംസിനെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ക്ക് സീബ നവീദ്, വസന്ത് നമ്പ്യാര്‍, സന്ദീപ് പണിക്കര്‍ എന്നിവരുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ ംംം.സരാം.ീൃഴ എന്ന വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം