സെന്റ് ലൂയിസില്‍ ശോഭനയുടെ 'കൃഷ്ണ' അരങ്ങേറി
Monday, May 11, 2015 2:40 AM IST
സെന്റ് ലൂയിസ്: സെന്‍ട്രല്‍ വിഷ്വല്‍ ആന്‍ഡ് പെര്‍ഫൊര്‍മിങ്ങ് ആര്‍ട്സില്‍ മേയ് മൂന്നാം തിയതി നടി ശോഭനയുടെ 'കൃഷ്ണ' ഇംഗ്ളീഷ് ഡാന്‍സ് ഡ്രാമ അരങ്ങേറി. അഞ്ഞൂറില്‍പരം നൃത്തപ്രേമികള്‍ക്ക് മുമ്പില്‍ അരങ്ങേറിയ ഈ മനോരഹമായ നൃത്തപരിപാടി കാണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

ഒംകാരവും തമിഴ് സംഘം ഓഫ് മിസൂരിയും ചേര്‍ന്നു സംഘടിപ്പിച്ച ഈ നൃത്തപരിപാടി നടനകലയുടെ ഒരു തനതായ ശൈലിയെ തന്നെ കാണികള്‍ക്ക് മുന്‍പില്‍ കാഴ്ച വച്ചു. ശോഭന തന്നെ നൃത്തസംവിധാനം ചെയ്ത ഈ പരിപാടിയില്‍ ശോഭനയുടെ മകള്‍ നാരായണിയും അവരുടെ പതിനാറോളം ശിഷ്യകളും അവരോടോപ്പം ഇതില്‍ ഉള്‍ക്കൊണ്ടു. എ.ആര്‍.റഹ്മാന്‍ ഈണം പകര്‍ന്ന ഗാനങ്ങളും, ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ സൌണ്ട് ഡിസൈനും ഈ നൃത്തപരിപാടിക്ക് നിറവുപകര്‍ന്നു.

വളരെ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ ഈ പരിപാടി പുരാണങ്ങളില്‍ ശ്രീകൃഷ്ണന്റെ പ്രാധാന്യം കാഴ്ച വെച്ചു. കംസവധം, ഗീതോപദേശം, ദ്രൌപദി വസ്ത്രാഹരണം, രാധയുടെ പ്രേമം , ഗാന്ധാരി ശാപം എന്ന് തൊട്ട് ശ്രീ കൃഷ്ണന്റെ മരണം വരെയുള്ള സംഭവങ്ങള്‍ ശോഭന ദൃശ്യാസ്പദമായി കാഴ്ച വെച്ചു. ഹിന്ദീ തമിഴ് ചലച്ചിത്ര രംഗത്തേ പ്രഗല്‍ഭരായ നടീ നടന്‍മാര്‍ ശബാനാ ആസ്മി, നന്ദിതാ ദാസ്, മിലിന്ദ് സോമന്‍, സൂര്യ ശിവകുമാര്‍, പ്രഭു ശിവാജി, ആന്‍ഡ്രിയ ജെറമായ, രാധികാ ശരത്കുമാര്‍ തുടങ്ങിയവര്‍ ഇംഗ്ളീഷ് ഡയലോഗ്സിന് ശബ്ദം നല്‍കി. ഇന്ത്യന്‍ ഗ്രോസറി സ്റോഴ്സിനൊടും ഒംകാരവും തമിഴ് സംഘം ഓഫ് മിസൂറിയും നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഹരീഷ് നടരാജന്‍