ഡാളസ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: സീയോണ്‍ ജേതാക്കള്‍
Saturday, May 9, 2015 8:16 AM IST
ഗാര്‍ലന്റ് (ടെക്സസ്): ഡാളസ്-ഫോര്‍ട്വര്‍ത്ത് മെട്രോ പ്ളെക്സില്‍ പിവൈസിഡി സംഘടിപ്പിച്ച മൂന്നാമത് ഡാളസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സീയോന്‍ ഗോസ്പല്‍ ചര്‍ച്ച് ടീം ജേതാക്കളായി.

മേയ് മൂന്നിനു മസ്കിറ്റ് ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടന്ന ഫൈനലില്‍ സിയോന്‍ ഗോസ്പല്‍ ചര്‍ച്ച് ടീം നാലു വിക്കറ്റുകള്‍ക്കാണ് മെട്രോ ചര്‍ച്ച് ഓഫ് ഗോഡ് ടീമിനെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ തോമസ് വടക്കേകൂടിനെ മാന്‍ ഓഫ് ദി മാച്ചായും ബിജി തോമസിനെ മാന്‍ ഓഫ് ദ സീരീസായും തെരഞ്ഞെടുക്കപ്പെട്ടു. എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

പിവൈസിഡി പ്രസിഡന്റ് എബി മാമന്‍ സ്വാഗതം ആശംസിച്ചു. കോഓര്‍ഡിനേറ്റര്‍ റോബിന്‍ രാജു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍