നഴ്സസ് ദിനം പിയാനോയില്‍ ഒമ്പതിന്
Saturday, May 9, 2015 5:40 AM IST
ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്റെ (പിയാനോ) ആഭിമുഖ്യത്തില്‍ അമേരിക്കയിലെ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി മേയ് ഒമ്പതിന് (ശനി) നഴ്സസ് ദിനം ആഘോഷിക്കുന്നു.

നോര്‍ത്ത് ഈസ്റ് അവന്യുവിലുള്ള അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ചില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതു വരെയാണ് പരിപാടി.

ഫിലാഡല്‍ഫിയ ടെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അസോസിയേറ്റ് ചീഫ് നഴ്സിംഗ് ഓഫീസര്‍ എലിസബത് മെന്‍ഷെര്‍ മുഖ്യാതിഥിയായി സന്ദേശം നല്‍കും. ടെമ്പിള്‍ യൂണിവേഴ്സിറ്റി യൂണിയന്‍ റെപ്രസന്റേറ്റിവ് മേയ് മൊറീന്‍ നഴ്സസ് ഡേ ആശംസാ പ്രസംഗം നിര്‍വഹിക്കും. ഔദ്യോഗിക സേവനരംഗത്തു നിന്നും വിരമിച്ച നഴ്സുമാരെയും എന്‍ക്ളെക്സ് കോഴ്സിനു പഠിക്കുന്ന വിദ്യാര്‍ഥികളെയും ആദരിക്കല്‍, ഗ്രാന്റ് കാന്യന്‍ യൂണിവേഴ്സിറ്റിയുടെ പാഠ്യ സേവനങ്ങളെയും ഫീസ് സൌജന്യ മേഖലകളെയും വിഷയമാക്കി യൂണിവേഴ്സിറ്റി പ്രതിനിധികളുടെ പ്രസന്റേഷന്‍, വിവിധ സാംസ്കാരിക കലാ പരിപാടികള്‍ എന്നിവയാണ് ആഘോഷയിനങ്ങള്‍.

പിയാനോ പ്രസിഡന്റ് ലൈലാ മാത്യു, നൈനാ ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം, പിയാനോ വൈസ് പ്രസിഡന്റ് സാറാ ഐപ്പ്, പിയാനോ സെക്രട്ടറി മെര്‍ലി പാലത്തുങ്കല്‍, പിയാനോ ജോയിന്റ് സെക്രട്ടറി ലീലാമ്മ സാമുവല്‍, പിയാനോ ട്രഷറാര്‍ വല്‍സ തട്ടാര്‍കുന്നേല്‍, പിയാനോ എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ സോഫി നടവയല്‍, പിയാനോ മെംബര്‍ഷിപ്പ് കോഓര്‍ഡിനേറ്റര്‍ മറിയാമ്മ ഏബ്രാഹം, പിയാനോ പബ്ളിക് റിലേഷന്‍സ് എക്സിക്യൂട്ടീവ് സൂസന്‍ സാബു, പിയാനോ ബൈലോ എക്സിക്യൂട്ടീവ് ബ്രിജിറ്റ് വിന്‍സെന്റ്, പിയാനോ ടെക്നിക്കല്‍ ഡെപ്യൂട്ടീസ് ബ്ളെസണ്‍ വര്‍ഗീസ്, അലന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ലൈലാ മാത്യു 215 673 9805, നൈനാ ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം 610 850 2246, പബ്ളിക് റിലേഷന്‍സ് എക്സിക്യൂട്ടീവ് സൂസന്‍ സാബു 215 350 8657, വൈസ് പ്രസിഡന്റ് സാറാ ഐപ്പ് 215 228 1476, സെക്രട്ടറി മെര്‍ലി പാലത്തുങ്കല്‍ 267 307 6914, ജോയിന്റ് സെക്രട്ടറി ലീലാമ്മ സാമുവല്‍ 215 909 1950, ട്രഷറര്‍ വല്‍സ തട്ടാര്‍കുന്നേല്‍ 845 701 6139, എഡ്യുക്കേഷന്‍ ചെയര്‍പേഴ്സണ്‍ സോഫി നടവയല്‍ 215 969 4509, ബൈലോ എക്സിക്യൂട്ടീവ് ബ്രിജിറ്റ് വിന്‍സെന്റ് 215 528 9459, മെംബര്‍ഷിപ് കോഓര്‍ഡിനേറ്റര്‍ മറിയാമ്മ ഏബ്രാഹം 215 917 2920.

വേദി: അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച്, 10197 നോത്ത് ഈസ്റ് അവന്യു, ഫിലാഡല്‍ഫിയ, 19116.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍