കേരള അസോസിയേഷന്‍ ഓഫ് ഡാളസ് മെന്റല്‍ മാത്സ് മത്സരവിജയികള്‍
Saturday, May 9, 2015 5:38 AM IST
ഗാര്‍ലന്റ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച മെന്റല്‍ മാത്ത് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. മേയ് രണ്ടിനു നടന്ന മത്സരത്തില്‍ മൂന്നു മുതല്‍ 10 വരെയുള്ള ഗ്രേഡുകളില്‍ നിന്നും നാല്‍പ്പതോളം കുട്ടികളാണ് പങ്കെടുത്തത്.

ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ ബീനാ ലിയൊന്‍, പ്രസിഡന്റ് ബാബു മാത്യു, സെക്രട്ടറി റോയ് കൊടുവത്ത്, ടോമി നെല്ലുവേലില്‍, ജോണി സെബാസ്റ്യന്‍, അനശ്വര്‍ മാമ്പിള്ളി എന്നിവര്‍ മത്സരങ്ങള്‍ക്കു നേതൃത്വം നല്‍കി.

മത്സരവിജയികളുടെ പേരുവിവരം മാത്യു, ഡിയോന്‍ ജോബി (ഗ്രേഡ് 3), ജോഷന്‍ ജെയിംസ്, ജെന്‍സന്‍ ജോര്‍ജ് (ഗ്രേഡ് 4), ജെസ്ലിന്‍ മുളങ്കന്‍, എമ്മ ജേക്കബ് (ഗ്രേഡ് 5), ടോം പുന്നന്‍, ജോനാഥാന്‍ ജെയിംസ് (ഗ്രേഡ് 6), ജൂലിയ ജോസഫ്, സറീന ജോര്‍ജ് (ഗ്രേഡ് 7), നിക്ത ജേക്കബ്, സ്നേഹ ബിജു (ഗ്രേഡ് 8), സയാന സാബു (ഗ്രേഡ് 9), റയന്‍ ആന്റണി, ജിസില്‍ ജോര്‍ജ് (ഗ്രേഡ് 10)

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍