പിഎംഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നേപ്പാളിലേക്ക് വസ്ത്രങ്ങളും പുതപ്പുകളും അയയ്ക്കുന്നു
Saturday, May 9, 2015 5:35 AM IST
റിയാദ്: ഭൂകമ്പത്തെ തുടര്‍ന്നു ആയിരക്കണക്കിനാളുകള്‍ മരിക്കുകയും പതിനായിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും വീടും മറ്റു വസ്തുവകകളും നഷ്ടപ്പെടുകയും ചെയ്ത ദുരിതം അനുഭവിക്കുന്ന നേപ്പാളിലേക്ക് പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സഹായം നല്‍കുമെന്ന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പനും ജനറല്‍ സെക്രട്ടറി സലിം വട്ടപ്പാറയും അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്റെ സഹായത്തിന്റെ ആദ്യപടിയായി സംഘടനയുടെ നേതൃത്വത്തില്‍ വസ്ത്രങ്ങളും പുതപ്പുകളും ശേഖരിച്ച് അയയ്ക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ജിസിസി കോഓര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി സൌദി കോഓര്‍ഡിനേറ്റര്‍ ജെ.കെ. സൌദി, ജീവകാരുണ്യ കണ്‍വീനര്‍ ഷറഫുദ്ദീന്‍ മണ്ണാര്‍കാട്, റിയാദ് കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷറഫുദ്ദീന്‍ മണ്ണാര്‍കാട് 0580930299, സിദ്ധിഖ് കല്ലൂപറമ്പന്‍ 0504695894, സലിം വട്ടപ്പാറ 0507312558.