ജി. കാര്‍ത്തികേയന്‍ സ്മാരക സാഹിത്യ മത്സരം
Friday, May 8, 2015 8:13 AM IST
റിയാദ്: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ഭാഗമായി അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മുന്‍ നിയമസഭാ സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്റെ പേരില്‍ സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു.

കഥ, കവിത, ലേഖനം എന്നിവയിലാണു മത്സരം. സൌദിയിലുള്ള മലയാളികള്‍ക്കാണു മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക.

'മതേതര ഇന്ത്യയുടെ ആത്മാവ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്ന വിഷയത്തിലാണു ലേഖന മത്സരം. മൂന്നു പേജില്‍ കവിയാത്ത ലേഖനങ്ങളാണു വേണ്ടത്. കഥ, കവിത എന്നിവയ്ക്കായി ഏതു വിഷയവും തെരഞ്ഞെടുക്കാം.

ഇതിനു പുറമേ സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതിനായി വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍, ഫീച്ചറുകള്‍, കവിത, കഥ, കാര്‍ട്ടൂണുകള്‍, ഓര്‍മകുറിപ്പുകള്‍ എന്നിവയും ക്ഷണിക്കുന്നതായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രചനകള്‍ സ്വന്തം ഫോട്ടോയും മേല്‍വിലാസവും സഹിതം മേയ് 30 നകം ീശരരാുാ@ഴാമശഹ.രീാ എന്ന ഈമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. മത്സര വിഭാഗത്തിലേക്കുള്ള രചനകളാണെങ്കില്‍ അക്കാര്യം പ്രത്യേകം സൂചിപ്പിക്കണം.

വിവരങ്ങള്‍ക്ക്: 0562730751.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍