തനിമയുടെ വ്യക്തിത്വ വികസന നേതൃപരിശീലന ക്യാമ്പ്
Friday, May 8, 2015 6:47 AM IST
കുവൈറ്റ്: സ്കൂള്‍ മധ്യവേനലവധിയോടനുബന്ധിച്ചു കുവൈറ്റിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി തനിമ ഒരുക്കുന്ന പതിനൊന്നാമത് ത്രിദിന വ്യക്തിത്വ വികാസ നേതൃപരിശീലന ശില്‍പ്പശാല വേനല്‍ത്തനിമ 2015 ജൂണ്‍ 11, 12, 13 (വ്യാഴം, വെള്ളി, ശനി) അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. വിവിധ മേഘലകളിലെ പ്രശസ്തരും പ്രഗല്ഭരുമായ പരിശീലകര്‍ ക്യാമ്പിനു നേതൃത്വം നല്‍കും.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഗ്രൂപ്പുകളായി തിരിച്ച് പരിശീലന സെഷനുകള്‍ നടക്കും. ദിവസവും രാവിലെ 7.30 മുതല്‍ വൈകുന്നേരം ആറു വരെ നടക്കുന്ന ക്യാമ്പില്‍ സബ്ജൂണിയര്‍ (ക്ളാസ് 4-5), ജൂണിയര്‍ (ക്ളാസ് 6-8), സീനിയര്‍ (ക്ളാസ് 9-12) വിഭാഗത്തിലായി ആദ്യം രജിസ്റര്‍ ചെയ്യുന്ന 40 വീതം വിദ്യാര്‍ഥികള്‍ക്കാണു പ്രവേശനം.

വ്യക്തിത്വ വികാസവും നേതൃപരിശീലനവും ലക്ഷ്യമിട്ട് നടത്തുന്ന ക്യാമ്പായതിനാല്‍ ഓരോ കുട്ടിക്കും വ്യക്തിപരമായ പരിഗണന കിട്ടാനാണ് ഗ്രൂപ്പിലെ എണ്ണം പരമാവധി 40 ആക്കി നിജപ്പെടുത്തിയിട്ടുള്ളത്. രജിസ്ട്രേഷന്‍ മേയ് 30ന് അവസാനിക്കും.

വിവരങ്ങള്‍ക്ക്: 96004319, 99259439, 65676560.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍