എന്‍വൈഎംസി യൂത്ത് സോക്കറിനു ആരംഭമായി
Friday, May 8, 2015 5:40 AM IST
എന്‍വൈഎംസി എല്ലാവര്‍ഷവും 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന സോക്കര്‍ കോച്ചിംഗ് ക്യാമ്പിനു തുടക്കമായി. എന്‍വൈഎംസി വൈസ് പ്രസിഡന്റ് രാജു പറമ്പില്‍ നേതൃത്വം കൊടുക്കുന്ന ഈ കോച്ചിംഗ് ക്യാമ്പിലേക്ക് എല്ലാ മലയാളി കുട്ടികളെയും ഹാര്‍ദവമായി സ്വാഗതം ചെയ്തു.

എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം അഞ്ചിനു ക്വീന്‍സ് കൌണ്ടി ഫാം സോക്കര്‍ ഫീല്‍ഡില്‍ ട്രെയിനിംഗ് ഉണ്ടായിരിക്കുന്നതാണ്. ഏപ്രില്‍ മുതല്‍ ഓഗസ്റ് വരെയാണ് ട്രെയിനിംഗ് നടത്തുന്നത്. ഡേവിഡ് ഫെരേര ട്രെയിനിംഗിനു നേതൃത്വം നല്‍കുന്നതാണ്. പ്രഫഷണല്‍ ട്രെയിനറായ അദ്ദേഹത്തിന്റെ സേവനം എല്ലാവരും വിനിയോഗിക്കണമെന്നു സഖറിയാ മത്തായി ആഹ്വാനം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാക്ക് 917 208 1714, രാജു പറമ്പില്‍ (516 455 2917). രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം