നരേന്ദ്രന്‍ ചെറുകാടിന്റെ പിതാവ് ശങ്കരന്‍ നായര്‍ നിര്യാതനായി
Thursday, May 7, 2015 6:29 AM IST
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ ജനറല്‍ സെക്രട്ടറിയും അമൃത ചാനലിന്റെ റിയാദിലെ മുന്‍ പ്രതിനിധിയുമായ നരേന്ദ്രന്‍ ചെറുകാടിന്റെ പിതാവ് കാളികാവ് വെള്ളയൂര്‍ സ്വദേശി ചെറുകാട് ശങ്കരന്‍ നായര്‍ (റിട്ട. പോസ്റ്മാന്‍, 87) നിര്യാതനായി.

ഭാര്യ: കമലാക്ഷി അമ്മ. മറ്റുമക്കള്‍: വിദ്യാധരന്‍ (റിയാദ്), രാജേശ്വരി, ശശിപ്രഭ, സത്യവതി, സത്യഭാമ. മരുമക്കള്‍: മാലിനി (റിയാദ്), നാരായണന്‍ (പോസ്റ്മാസ്റര്‍), രാജഗോപാല്‍ (റിയാദ്), സുകുമാരന്‍, കേശവാനന്ദന്‍, ദീപ നരേന്ദ്രന്‍.

വാര്‍ധക്യസഹജമായ അസുഖം മൂലം പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലാണു മരണം സംഭവിച്ചത്.

കവി കൂടിയായ ഇദ്ദേഹത്തിന്റെ ഒരു ഭക്തി ഗാന ആല്‍ബവും കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്. സൌദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍