കേരള അസോസിയേഷന്‍ ഓഫ് പാംബീച്ചിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു
Thursday, May 7, 2015 5:38 AM IST
ഫ്ളോറിഡ: സൌത്ത് ഫ്ളോറിഡയിലെ പാംബീച്ച് കൌണ്ടി കേന്ദ്രമാക്കി കലാ-സാംസ്കാരിക- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കേരള അസോസിയേഷന്റെ 2015-ലെ ഭരണസാരഥ്യം ഏറ്റെടുത്തു. വെല്ലിംഗ്ടണില്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ നിലവിലുള്ള പ്രസിഡന്റ് ലൂക്കോസ് പൈനുങ്കന്‍ 2015ലെ നിയുക്ത പ്രസിഡന്റ് മാത്യു പിണക്കാട്ടിനു സംഘടനയുടെ രേഖകള്‍ കൈമാറി.

തുടര്‍ന്ന് പ്രസിഡന്റ് ബാബു പിണക്കാട്ട് ഭരണസമിതിയിലുള്ള അംഗങ്ങളെ സദസിനു പരിചയപ്പെടുത്തി. 2015-ലെ .എപിബി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ താഴെപ്പറയുന്നവരാണ്.

വൈസ് പ്രസിഡന്റ്- ബിജു തോണിക്കടവില്‍, സെക്രട്ടറി- ഡോ, ഷീബാ മരിയന്‍, ജോയിന്റ് സെക്രട്ടറി- ജിജോ ജോസ്, ട്രഷറര്‍- ജോണി തട്ടില്‍, ജോയിന്റ് ട്രഷറര്‍ - റെജി സെബാസ്റ്യന്‍ എന്നിവരും കമ്മിറ്റിയംഗങ്ങളായി മാത്യു തോമസ്, സജി ജോണ്‍സണ്‍, ഡോ. ജഗതി നായര്‍, ബാലന്‍ പഞ്ഞനാടന്‍, ബിജു ആന്റണി, ജിന്‍സി ജോബിഷ്, സുനില്‍ കായല്‍ചിറയില്‍, അജി തോമസ്, രാമചന്ദ്രന്‍ മേലേട്ട്. 2014-ലെ പ്രസിഡന്റ് ലൂക്കോസ് പൈനുങ്കന്‍ എക്സ് ഒഫീഷ്യോ ആയി തുടരും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം