എസ്കെഐസി റിയാദ് വായന പാഠത്തിനു തുടക്കമായി
Wednesday, May 6, 2015 8:17 AM IST
റിയാദ്: അധികരിച്ചു വരുന്ന സാമൂഹിക ജീര്‍ണതകളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനും പരിഹാരം കണ്െടത്താനും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എസ്കെഐസി റിയാദ് ആരംഭിച്ച വായനാ പാഠത്തിനു ആവേശകരമായ തുടക്കം.

പാഠത്തിന്റെ ആദ്യ കോപ്പി അബ്ദുറസാഖ് വളക്കൈക്ക് നല്‍കി അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എസ്കെഐസി ഫാമിലി ക്ളസ്ററില്‍ പങ്കെടുക്കുന്ന കുടുംബങ്ങളെ വ്യത്യസ്ത സെഷനുകളായി തിരിച്ച് ലീഡേഴ്സിന്റെ നേതൃത്വത്തിലാണ് വായനാപാഠം പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടമായി ഒരു പ്രമുഖ മലയാളം ദിനപത്രത്തില്‍ വന്ന 'നീലയില്‍ കുരുങ്ങുന്ന ബാല്യങ്ങള്‍' എന്ന ലേഖന പരമ്പരയാണു വായനാപാഠത്തിലെ ചര്‍ച്ചാ വിഷയം. ലേഖനം വായിച്ച് അതില്‍ ചര്‍ച്ച ചെയ്യുന്ന സാമൂഹ്യതിന്മകള്‍  നമുക്ക് എങ്ങനെ പ്രതിരോധിക്കാനാകും, അവയ്ക്കുള്ള പരിഹാരങ്ങള്‍ എന്ത്, എന്ന് എഴുതി നല്‍കുകയാണ് വേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അലവിക്കുട്ടി ഒളവട്ടൂര്‍, മുഹമ്മദലി ഹാജി കൈപ്പുറം, അബൂബക്കര്‍ ബാഖവി മാരായമംഗലം, ഷാഫി ദാരിമി പാംഗ്, ഷരീഫ് കൈപ്പുറം, അസ്ലം മൌലവി, അബ്ദുറഹ്മാന്‍ ഫറോക്ക്, ഷറഫുദ്ദീന്‍ ബാഖവി തൃശൂര്‍ എന്നിവര്‍ സംബന്ധിച്ചു.

അബൂബക്കര്‍ ദാരിമി പുല്ലാര അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പെരുമുഖം സ്വാഗതവും മുസ്തഫ ബാഖവി പെരുമുഖം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍