ബിഷപ് മൂര്‍ കോളജ് അലുമ്നി അസോസിയേഷന്‍ മാത്യൂസ് മാര്‍ തിമോത്തിയോസിനു സ്വീകരണം നല്‍കുന്നു
Wednesday, May 6, 2015 6:19 AM IST
ഷിക്കാഗോ: മാവേലിക്കര ബിഷപ് മൂര്‍ കോളജ് അലുമ്നി അസോസിയേഷന്‍ ബിഷപ് മൂര്‍ കോളജ് പൂര്‍വ വിദ്യാര്‍ഥിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാനധിപനുമായ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായ്ക്കു ഷിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു.

മേയ് 10നു(ഞായര്‍) വൈകുന്നേരം ഏഴിനു ഡസ്പ്ളെയിന്‍സില്‍ നടക്കുന്ന അലുമ്നി അസോസിയേഷന്‍ കുടുംബസമ്മേളനത്തില്‍ മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും. ഇതാദ്യമായാണു മെത്രാപ്പോലീത്ത ഷിക്കാഗോയില്‍ എത്തുന്നത്.

സമ്മേളനത്തിലേക്ക് എല്ലാ ബിഷപ് മൂര്‍ പൂര്‍വവിദ്യാര്‍ഥികളേയും കുടുംബമായി സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് റവ. മാത്യു ഇടിക്കുള അറിയിച്ചു.

വിവരങ്ങള്‍ക്ക്: ബെന്നി പരിമണം 847 3062856, ഐപ്പ് സി. വര്‍ഗീസ് പരിമണം 224 2005771.