ഒക്കലഹോമ സെന്റ്് ജോര്‍ജ് ചര്‍ച്ചില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മേയ് 8, 9, 10 തീയതികളില്‍
Wednesday, May 6, 2015 5:50 AM IST
ഒക്കലഹോമ: ബഥനി സെന്റ് ജോര്‍ജ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മെയ് 8, 9, 10 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും, വൈദികരായ വര്‍ഗീസ് പോള്‍ അച്ചന്‍, വികാരി ഫാ. പ്രദോഷ് മാത്യു, ബാബു അച്ചന്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും, എല്ലാ വിശ്വാസികളുടെയും സഹകരണത്തിലും നടത്തപ്പെടുന്നു. പെരുന്നാളിനു മുന്നോടിയായി മേയ് മൂന്നിനു ഞായറാഴ്ച വികാരി ഫാ. പ്രദോഷ് മാത്യു കൊടിയേറ്റി.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6:30 നു സന്ധ്യാ പ്രാര്‍ഥനയ്ക്കു ശേഷം പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ വര്‍ഗീസ് പോള്‍ അച്ചന്‍ സന്ദേശം നല്കുന്നതായിരിക്കും.

അഭിവന്ദ്യ തീത്തോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ ഞായറാഴച്ച 9:15നു മൂന്നിന്മേല്‍ കുര്‍ബാനയും ഉച്ചയ്ക്ക് 12.00നു റാസയും അതിനുശേഷം നേര്‍ച്ചവിളബും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം