കെഎംസിസി മെഗാ ഇവന്റ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
Monday, May 4, 2015 8:42 AM IST
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന അല്‍മദീന മെഗാ ഇവന്റ് നൂറുദിന കലാകായിക സാംസ്കാരിക മേളയുടെ ഭാഗമായ ഇന്റര്‍ സ്കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരം നടന്നു.

റിയാദിലെ വിവിധ ഇന്ത്യന്‍ സ്കൂളുകള്‍ പങ്കെടുത്ത മത്സരത്തില്‍ 115 പോയിന്റ് നേടിയ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 45 പോയിന്റു നേടിയ യാര സ്കൂള്‍ രണ്ടാം സ്ഥാനത്തും 33 പോയിന്റോടെ അല്‍യാസ്മിന്‍ സ്കൂള്‍ മൂന്നാമതുമെത്തി.

റിയാദ് നസ്റിയയിലെ അല്‍ആസിമ ഇന്റര്‍നാഷണല്‍ സ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം, 800, 1000 മീറ്റര്‍ റിലേ, ലോംഗ് ജംപ്, ഷോട്ട് പുട്ട് എന്നീ ഇനങ്ങളിലാണു മത്സരം നടന്നത്. ഉച്ചയ്ക്ക് ആരംഭിച്ച മത്സരം രാത്രി എട്ടുവരെ നീണ്ടു. സൌദി മനുഷ്യാവകാശ സൊസൈറ്റി പ്രസിഡന്റ് ഡോ. സാലിഹ് അല്‍ഖത്ലാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളുടെ സബ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. ഓരോ സ്കൂളുകളില്‍നിന്നുമുള്ള കുട്ടികള്‍ അതത് സ്കൂളുകളിലെ യൂണിഫോം അണിഞ്ഞ് അണിനിരന്ന മാര്‍ച്ച്പാസ്റിനു മുഖ്യാതിഥികള്‍ അഭിവാദ്യം ചെയ്തു. കെപിസിസി സെക്രട്ടറി സലീം, സിറ്റി ഫ്ളവര്‍ ഗ്രൂപ്പ് സിഇഒ ഫസല്‍ റഹ്മാന്‍, ഷിഫ അല്‍ജസീറ പോളിക്ളിനിക് എക്സിക്യൂട്ടീവ് മാനേജര്‍ അക്ബര്‍ വേങ്ങാട്ട്, ഇസ്മായില്‍ എരുമേലി, ഷാജി സോണ, റഫീഖ് പാനായിക്കുളം, സി.പി. മുസ്തഫ, പി.ആര്‍. റെഡ്ഡി, റബീഅ് മുഹമ്മദ്, ഗഫൂര്‍ മാവൂര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

വിജയികളെ അനുമോദിക്കാന്‍ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിംഗ് കമ്മിറ്റിയംഗം റോജി മാത്യു, എബിസി കാര്‍ഗോ മാനേജര്‍ സലിം അബ്ദുള്‍ ഖാദര്‍, സൈദാലി മാസ്റ്റര്‍ തുടങ്ങിയവര്‍ എത്തി.

വിജയികള്‍ക്കുള്ള മെഡലുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ചടങ്ങിനുശേഷം പൊതുജനങ്ങള്‍ക്കുവേണ്ടി കബഡി മത്സരം നടന്നു. റിയാദ് ടാക്കീസ് ടീം വിജയികളായി. വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റില്‍ അല്‍ഖര്‍ജിലെ മിഡില്‍ ഈസ്റ് സ്കൂള്‍ ഒന്നാം സ്ഥാനം നേടി. എം. മൊയ്തീന്‍ കോയ, മുജീബ് ഉപ്പട, അബ്ദുള്‍ ഖാദര്‍ വെണ്മനാട്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, റഫീഖ് പാറക്കല്‍, ഷംസു പൊന്നാനി, ഷാജി പരീത്, അസീസ് വെങ്കിട്ട, ഹനീഫ മൂര്‍ക്കനാട്, കുഞ്ഞോയി കോടമ്പുഴ, സലാം പറവണ്ണ, അഷ്റഫ് കല്‍പകഞ്ചേരി, അഷ്റഫ് ഓമാനൂര്‍, നൌഫല്‍ താനൂര്‍, ബാവ താനൂര്‍, ജാഫര്‍ സാദിഖ് പുത്തൂര്‍മഠം, റഷീദ് മണ്ണാര്‍ക്കാട്, ഫൈസല്‍ ചേളാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷാജി ആലപ്പുഴ സ്വാഗതവും നൂറുദ്ദീന്‍ കൊട്ടിയം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍