ഷിക്കാഗോ സെന്റ് മേരീസില്‍ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശനത്തിരുനാള്‍ മേയ് എട്ട്, ഒമ്പത്, പത്ത് തീയതികളില്‍
Monday, May 4, 2015 8:41 AM IST
ഷിക്കാഗോ: അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍ മേയ് എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ആഘോഷിക്കുന്നു.

എട്ടിനു(വെള്ളി) വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നു വിശുദ്ധ മിഖായേല്‍ മാലാഖയുടെ നൊവേന ആരംഭിക്കും.

പ്രധാന തിരുനാള്‍ ദിനമായ 10നു(ഞായര്‍) ദര്‍ശനസമൂഹത്തിലെ അംഗങ്ങള്‍ അംശവസ്ത്രങ്ങള്‍ ധരിച്ച് വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ഥനയിലും പങ്കെടുക്കും. മിഖായേല്‍ മാലാഖയുടെ നാമത്തില്‍ കഴുന്നു എടുക്കുന്നതിനും കുട്ടികളെ അടിമ വയ്ക്കുന്നതിനും സൌകര്യമുണ്ടായിരിക്കും.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നതു ഷിക്കാഗോയിലൂള്ള നീണ്ടൂര്‍ ഇടവകാംഗങ്ങളാണ്.

തിരുനാളിനെത്തുടര്‍ന്നു ദേവാലയത്തില്‍ എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാനയെതുടര്‍ന്നു വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ നൊവേനയുണ്ടായിരിക്കും.

തിരുനാള്‍ തിരുക്കര്‍മങ്ങളിലും തുടര്‍ന്നുള്ള സ്നേഹവിരുന്നിലും പങ്കെടുത്ത് വിശുദ്ധ മിഖായേല്‍ മാലാഖ വഴി ദൈവാനുഗ്രഹം പ്രാപിക്കാന്‍ പള്ളി കമ്മിറ്റി ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍