ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് 10ന്
Monday, May 4, 2015 8:40 AM IST
ഷിക്കാഗോ: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ഷിക്കാഗോ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മേയ് 10ന് (ഞായര്‍) ആഘോഷിക്കുന്നു.

രാവിലെ ഒമ്പതിനു പ്രഭാത പ്രാര്‍ഥന, തുടര്‍ന്നു വിശുദ്ധ കുര്‍ബാന, വിശുദ്ധനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും.

പെരുന്നാള്‍ ഏറ്റുകഴിക്കുന്നവര്‍ക്കുവേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥന ഉണ്ടായിരിക്കും.

വിശുദ്ധന്റെ ഓര്‍മപ്പെരുന്നാളില്‍ വിശ്വാസികളേവരും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ വികാരി സക്കറിയ കോര്‍ എപ്പിസ്കോപ്പ തേലപ്പിള്ളില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഏലിയാസ് പുത്തൂക്കാട്ടില്‍