മര്‍ത്തോമ സഭയിലെ സീനിയര്‍ വൈദികന്‍ റവ. കെ.എം. ഡേവിഡ് അന്തരിച്ചു
Monday, May 4, 2015 8:39 AM IST
കളമശേരി: മര്‍ത്തോമ സഭയിലെ സീനിയര്‍ വൈദികന്‍ റവ. കെ.എം. ഡേവിഡ് (84) എറണാകുളം കളമശേരിയിലെ സ്വവസതിയില്‍ നിര്യാതനായി. സംസ്കാരം മേയ് നാലിന്(തിങ്കള്‍) ഉച്ചകഴിഞ്ഞ് 3.30നു കളമശേരി സെന്റ് തോമസ് ചര്‍ച്ചില്‍ അഭിവന്ദ്യ സക്കറിയാസ് മാര്‍ തിയോഫിലോസ്, ഡോ. യൂയാക്കിം മാര്‍ കൂറിലോസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രിഗോറിയോസ് മാര്‍ സ്റ്റെഫാനോസ്, തീമോത്തിയോസ് എപ്പിസ്കോപ്പ എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തി.

തെള്ളിയൂര്‍ പരേതരായ കുംബ്ളോളില്‍ മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: ഏലിയാമ്മ. മക്കള്‍: ഡോ. തോംസണ്‍ ഡി. മാത്യു, എം. ഷെര്‍ലി, ആന്‍ഷൈ.

ഏഴംകുളം, ആനിക്കാട്, തുരുത്തിക്കാട്, വെങ്കല്‍, ആലുവ, അന്നാമല തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍